ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് പ്രോസസിംഗ് ചാര്‍ജില്ല; ഓഫറുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

  • ഭവന വായ്പ, വാഹന വായ്പ എന്നിവയ്ക്കുള്ള പ്രോസസിംഗ് ചാര്‍ജാണ് ബാങ്ക് ഒഴിവാക്കിയിരിക്കുന്നത്.
;

Update: 2023-08-22 05:29 GMT
no processing charge for high credit scores ubi with offer
  • whatsapp icon

 ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് വിവിധ വായ്പകള്‍ക്കുള്ള പ്രോസസിംഗ് ചാര്‍ജില്‍ ഇളവുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് സ്‌കോര്‍ 700 മുതല്‍ മുകളിലേക്കുള്ളവര്‍ക്കാണ് 2023 ഓഗസ്റ്റ് 16 മുതല്‍ നവംബര്‍ 15 വരെ പ്രോസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുന്നത്.

ഭവന വായ്പ, വാഹന വായ്പ എന്നിവയ്ക്കുള്ള പ്രോസസിംഗ് ചാര്‍ജാണ് ബാങ്ക് ഒഴിവാക്കിയിരിക്കുന്നത്. മറ്റ് ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഭവന വായ്പകള്‍ യൂണിയന്‍ ബാങ്കിലേക്ക് മാറ്റുന്നതിനും  ഈ ഇളവ് ലഭിക്കും .

Tags:    

Similar News