പേ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് ഉത്സവ കാലത്ത് നഷ്ടമായത് 0.66 ദശലക്ഷം വരിക്കാരെ

  • ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 സാന്നിധ്യമുണ്ടായിട്ടും 518 ദശലക്ഷത്തിലധികം ടിവി വ്യൂവര്‍ഷിപ്പ് നേടിയെങ്കിലും വരിക്കാരെ നഷ്ടമായിരിക്കുകയാണ്
  • നാല് സ്വകാര്യ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ പേയ്മെന്റ് ഡിടിഎച്ച് ബേസ് 64.18 ദശലക്ഷത്തില്‍ നിന്ന് 63.52 ദശലക്ഷമായി കുറഞ്ഞു
  • ഡിഷ് ടിവിയുടേയും സണ്‍ ഡയറക്റ്റിന്റെയും പേ ഡിടിഎച്ച് മാര്‍ക്കറ്റിന്റെ വിപണി വിഹിതം യഥാക്രമം 20.81%, 18.72% എന്നിങ്ങനെയാണ്

Update: 2024-04-25 05:08 GMT

പേ ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ഓപ്പറേറ്റര്‍മാര്‍ക്ക് ഒക്ടോബര്‍-നവംബര്‍ ഉത്സവ പാദത്തില്‍ 0.66 ദശലക്ഷം വരിക്കാരെ നഷ്ടമായി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 സാന്നിധ്യമുണ്ടായിട്ടും 518 ദശലക്ഷത്തിലധികം ടിവി വ്യൂവര്‍ഷിപ്പ് നേടിയെങ്കിലും വരിക്കാരെ നഷ്ടമായിരിക്കുകയാണ്.

ഡിസംബര്‍ 31ന് അവസാനിക്കുന്ന പാദത്തിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, നാല് സ്വകാര്യ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ പേയ്മെന്റ് ഡിടിഎച്ച് ബേസ് 64.18 ദശലക്ഷത്തില്‍ നിന്ന് 63.52 ദശലക്ഷമായി കുറഞ്ഞു.

പേ ഡിടിഎച്ച് ബിസിനസില്‍ ടാറ്റ പ്ലേയുടെയും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുടെയും വിപണി വിഹിതം മുന്‍ പാദത്തിലെ 32.43%, 27.01% എന്നിവയില്‍ നിന്ന് യഥാക്രമം 32.71%, 27.76% ആയി ഉയര്‍ന്നു.

ഡിഷ് ടിവിയുടേയും സണ്‍ ഡയറക്റ്റിന്റെയും പേ ഡിടിഎച്ച് മാര്‍ക്കറ്റിന്റെ വിപണി വിഹിതം യഥാക്രമം 20.81%, 18.72% എന്നിങ്ങനെയാണ്. നേരത്തെയുള്ള വിപണി വിഹിതം 21.54%, 19.02% എന്നിങ്ങനെയായിരുന്നു.

ഒരു ദശലക്ഷത്തിലധികം വരിക്കാരുള്ള 11 മള്‍ട്ടി-സിസ്റ്റം ഓപ്പറേറ്റര്‍മാരുടെയും (എംഎസ്ഒ) ഒരു ഹെഡ്എന്‍ഡ് ഇന്‍ ദി സ്‌കൈ (ഹിറ്റ്സ്) ഓപ്പറേറ്ററുടെയും വരിക്കാരുടെ അടിത്തറ ഈ പാദത്തില്‍ 0.22 ദശലക്ഷം കുറഞ്ഞ് 41.16 ദശലക്ഷമായി.

8.9 മില്യണ്‍ വരിക്കാരുള്ള ജിടിപിഎല്‍ ഹാത്ത്വേ രാജ്യത്തെ ഏറ്റവും മികച്ച എംഎസ്ഒ ആയിരുന്നു. തൊട്ടുപിന്നാലെ സിറ്റി നെറ്റ്വര്‍ക്കുകള്‍ (5.6 ദശലക്ഷം), ഹാത്ത്വേ ഡിജിറ്റല്‍ (5.2 ദശലക്ഷം), തമിഗ്ഴ കേബിള്‍ ടിവി കമ്മ്യൂണിക്കേഷന്‍ (3.7 ദശലക്ഷം), ഡെന്‍ നെറ്റ്വര്‍ക്ക്‌സ് (3.6 ദശലക്ഷം) എന്നിങ്ങനെയാണ്.

കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ (3.4 ദശലക്ഷം), കെഎഎല്‍ കേബിള്‍സ് (2.03 ദശലക്ഷം), വികെ ഡിജിറ്റല്‍ (1.6 ദശലക്ഷം), തമിഴ്‌നാട് അരസു കേബിള്‍ ടിവി (1.6 ദശലക്ഷം), ഫാസ്റ്റ്വേ ട്രാന്‍സ്മിഷന്‍ (1.4 ദശലക്ഷം), എന്‍എക്‌സ്ടി ഡിജിറ്റല്‍ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന ഓപ്പറേറ്റര്‍മാര്‍.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) അനുവദിച്ച മൊത്തം സാറ്റലൈറ്റ് ചാനലുകളുടെ എണ്ണം 915 ല്‍ നിന്ന് 920 ആയി ഉയര്‍ന്നു.

പേ ചാനലുകള്‍ മുന്‍ പാദത്തിലെ 361ല്‍ നിന്ന് 363 ആയി ഉയര്‍ന്നപ്പോള്‍ ഫ്രീ-ടു-എയര്‍ (FTA) ചാനലുകള്‍ 543 ല്‍ നിന്ന് 547 ആയി ഉയര്‍ന്നു.

Tags:    

Similar News