യുകെയിലെ വെയില്‍സിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്പുളള ഒരു വര്‍ഷത്തില്‍, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) ഉണ്ടായിരിക്കണം.
കൂടാതെ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ IELTS സ്കോർ 7 (റൈറ്റിങ്ങിൽ 6.5) അല്ലെങ്കിൽ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയിൽ OET ബി (റൈറ്റിങ്ങിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം. IELTS/OET സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം.
വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് ഒക്റ്റോബര്‍ 25നകം അപേക്ഷ നല്‍കാം. മുന്‍പ് നോര്‍ക്ക റൂട്ട്സിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷാ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.
NMC രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 - 37,030 പൗണ്ട്) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും.
വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.