ഓപ്പണ്‍ എഐ സിടിഒ രാജിവെച്ചു

  • സിടിഒയെ കൂടാതെ ചീഫ് റിസര്‍ച്ച് ഓഫീസര്‍, ഗവേഷണ വിഭാഗം മേധാവി എന്നിവരും രാജിവെച്ചു
  • വളരുന്ന ഒരു പ്രസ്ഥാനത്തിന് നേതൃമാറ്റം 'സ്വാഭാവികം' എന്ന് ആള്‍ട്ട്മാന്‍

Update: 2024-09-26 13:22 GMT

ഓപ്പണ്‍ എഐയില്‍ സിടിഒ രാജിവെച്ചു. ഓപ്പണ്‍ എഐയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ മീരാ മുരാതിയാണ് അപ്രതീക്ഷിതമായി വിടവാങ്ങള്‍ പ്രഖ്യാപിച്ചത്. ഒപ്പം ചീഫ് റിസര്‍ച്ച് ഓഫീസര്‍ ബോബ് മക്ഗ്രൂവ്, ഗവേഷണ വിഭാഗം മേധാവി ബാരറ്റ് സോഫ് എന്നിവരും കമ്പനി വിട്ടു. ഇവരുടെ രാജി കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ സ്ഥിരീകരിച്ചു.

മീര മുരാതി, എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍, ഏറെ ആലോചിച്ചതിന് ശേഷമാണ് ചാറ്റ്ജിപിടി നിര്‍മ്മാതാവിനെ ഉപേക്ഷിക്കാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതെന്ന് കുറിച്ചു. സ്വന്തം സ്ഥാപനം തുടങ്ങാനാണ് മീര രാജി വച്ചതെന്ന് എക്‌സിലെ പോസ്റ്റില്‍ പറയുന്നു.

കമ്പനിയിലെ തന്റെ ആറര വര്‍ഷം 'അസാധാരണമായ പദവി' ആണെന്നും സിഇഒ സാം ആള്‍ട്ട്മാന്‍, പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാന്‍ എന്നിവര്‍ വര്‍ഷങ്ങളായി നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും മീര പറഞ്ഞു.

കമ്പനിക്ക് നല്‍കിയ സേവനത്തിന് മീരയോട് ആള്‍ട്ട്മാന്‍ നന്ദി പറഞ്ഞു. അതിവേഗം വളരുന്ന ഒരു പ്രസ്ഥാനത്തിന് നേതൃമാറ്റം 'സ്വാഭാവികം' ആണെന്ന് ചൂണ്ടിക്കാട്ടി, 'ഉടന്‍' പരിവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News