ചതുരംഗത്തിനും ഒരുദിനം; അതിന്റെ ചരിത്രവും പ്രാധാന്യവും

  • ഗുപ്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉത്ഭവിച്ചതാണ് ചെസ് എന്ന് കരുതപ്പെടുന്നു
  • 1500 വര്‍ഷങ്ങളിലധികം മുമ്പ് പിറന്ന ഗെയിം
  • ചെസ് ഇന്ന് കളിക്കുന്നത് 172ലധികം രാജ്യങ്ങളില്‍

Update: 2023-07-19 10:19 GMT

ഏറ്റവും പ്രിയപ്പെട്ട ബോര്‍ഡ് ഗെയിമുകളില്‍ ഒന്നാണ് ചെസ്.ആഗോളതലത്തില്‍ പ്രചരിക്കപ്പെട്ട ഗെയിംകൂടിയാണ് ഇത്. യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള റഫറന്‍സുകളായി പലപ്പോഴും ഈ ഗെയിം ഉപയോഗിക്കപ്പെടുന്നു. ബോര്‍ഡില്‍ രാജ്ഞിയെ രക്ഷിക്കാന്‍ അര്‍പ്പണബോധവും ഏകാഗ്രതയും കണക്കുകൂട്ടിയ നീക്കങ്ങളും ആവശ്യമാണ്. ഒരു ചെസ് ഗെയിമില്‍ നാം നടത്തുന്ന ഒരു നീക്കം, നടക്കാന്‍ പോകുന്ന നീക്കങ്ങളുടെ പരമ്പരയെ എങ്ങനെ ബാധിക്കുമെന്നുവരെ പഠിക്കുന്നത് ഉള്‍പ്പെടുന്നു എന്നാണ് പറയുക.

ഈ ഗെയിമിനും ഒരു ദിനം ലോകം മാറ്റിവെച്ചിട്ടുണ്ട്. ജൂലൈ 20നാണ് അന്താരാഷ്ട്ര ചെസ് ദിനം. ഈ ഗെയിമിനുവേണ്ടി ഒരു പ്രത്യേക ദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, ആ ദിവസത്തെക്കുറിച്ച് അറിയേണ്ട ചില വസ്തുതകള്‍ പരിശോധിക്കാം.

രണ്ട് കളിക്കാര്‍ക്കുള്ള ബോര്‍ഡ് ഗെയിമായ ചെസ് ,ഗുപ്ത കാലഘട്ടത്തില്‍ വടക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കളിച്ചുവന്നിരുന്ന ചതുരംഗത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രത്തിലുടനീളം തിരിച്ചറിയാന്‍ കഴിയുന്ന 2,000-ത്തിലധികം വകഭേദങ്ങളായി ഇത് പിന്നീട് പരിണമിച്ചു. സില്‍ക്ക് റോഡുകളിലൂടെ പടിഞ്ഞാറ് പേര്‍ഷ്യയിലേക്ക് വ്യാപിക്കുകയും ഛത്രംഗ് അല്ലെങ്കില്‍ ഷത്രഞ്ച് എന്നറിയപ്പെടുകയും ചെയ്തു.

ഈ ഗെയിമിന്റെ ആദ്യകാല റഫറന്‍സുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രതിനിധിയില്‍നിന്ന് ഖോസ്രോ ഒന്നാമന്‍ രാജാവിന് സമ്മാനിച്ച ഒരു പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതിയില്‍ നിന്ന് കണ്ടെത്താനാകും. കാലക്രമേണ, യൂറോപ്പിലും റഷ്യയിലും ഇത് ജനപ്രീതി നേടി, ഇന്ന് നമുക്കറിയാവുന്ന ആധുനിക ചെസായി പരിണമിച്ചു. ഗെയിമിന് 1500വര്‍ഷത്തിലധികം പഴക്കം ഉണ്ട്. ഇന്ന് 172 രാജ്യങ്ങളിലാണ് ചെസ് കളിക്കുന്നത്.

1924-ല്‍ പാരീസില്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ (FIDE) സ്ഥാപിതമായതിന്റെ അടയാളമായാണ് ചെസ് ദിനം ആഘോഷിക്കുന്നത്. ഈ ദിനം പല വര്‍ഷങ്ങളിലായി മിക്ക സംഘടനകളും അംഗീകരിച്ചു.

ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ചെസ് ദിനം പ്രഖ്യാപിച്ചത്, ഈ ഗെയിമിനുള്ള അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ FIDE യുടെ നിര്‍ണായക പങ്ക് അംഗീകരിക്കുക മാത്രമല്ല, എല്ലാ ജനങ്ങള്‍ക്കും ഇടയില്‍ ഐക്യദാര്‍ഢ്യം,സംസ്‌കാരം എന്നിവ വളര്‍ത്തുന്നതിനുള്ള ഒരു വേദികൂടിനല്‍കുകയാണ്.

ഏറ്റവും പഴക്കമേറിയതും തന്ത്രപ്രധാനവുമായ ബോര്‍ഡ് ഗെയിമുകളിലൊന്നായ ചെസ്, കായികവും ശാസ്ത്രീയ ചിന്തയും കലയുടെ ഘടകങ്ങളും സമന്വയിപ്പിക്കുന്നു. ഭാഷ, പ്രായം, ലിംഗഭേദം, ശാരീരിക കഴിവുകള്‍, സാമൂഹിക നില എന്നിവയുടെ തടസങ്ങളെ മറികടക്കുന്ന, എല്ലാവര്‍ക്കുമായി അത് ആക്‌സസ് ചെയ്യാവുന്നതും ഉള്‍ക്കൊള്ളുന്നതും താങ്ങാനാവുന്നതുമായ ഒരു ഗെയിമാണിത്.

എല്ലാ തലങ്ങളിലും വിദ്യാഭ്യാസം, സമാധാനം, സഹകരണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ഗെയിം കാര്യമായ പങ്ക് വഹിക്കുന്നു.

Tags:    

Similar News