പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍
- രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ സുശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
- യുവാക്കള്‍ക്കായി പ്രധാനമന്ത്രി 5 ഇന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്
- വിദ്യാഭ്യാസ, നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ അനുവദിക്കും
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ സുശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. യുവാക്കള്‍ക്കായി പ്രധാനമന്ത്രി 5 ഇന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസ, നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ അനുവദിക്കും. സ്ത്രീകള്‍, കര്‍ഷകര്‍, ചെറുപ്പക്കാര്‍, സാധാരണക്കാര്‍ എന്നിവരുടെ ഉന്നമനമാണ് ലക്ഷ്യം. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
അതൊടൊപ്പം പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നല്‍കുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി അറിയിച്ചു. സംഘടിത മേഖലയില്‍ ജോലിക്കു കയറുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഈ സ്‌കീം. 210 ലക്ഷം യുവാക്കള്‍ക്ക് ഇത് ഗുണകരമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.