പുതിയ ബുള്ളറ്റ് 350 സെപ്റ്റംബർ 1 നു റോഡിലിറങ്ങും
സ്ഥാനം ഹണ്ടർ 350 നും ക്ലാസ്സിക് 350 നും ഇടയിൽ ഡിസൈനിൽ മാറ്റമില്ലാതെ പഴയ രൂപത്തിൽ
റോയൽ എൻഫീൽഡിന്റ പുതുതലമുറ ബുള്ളറ്റ് 350 സെപ്റ്റംബർ 1 നു റോഡിലിറക്കുമെന്നു കമ്പനി.
ഹണ്ടർ 350 നും ക്ലാസിക് 350 നും ഇടയിലായിരിക്കും ബുള്ളറ്റ് 350 ന്റെ സ്ഥാനം എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
2023 ൽ ഇറക്കുന്ന റോയൽ എൻഫീൽഡ് വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ ഏതാണ്ട് അതിന്റെ പഴയ രൂപത്തിൽ തന്നെ ആയിരിക്കും അവതരിക്കുക. ബുള്ളറ്റ് പരമ്പരയിലെ എല്ലാവരുടെയും മനസ്സിൽ നിൽക്കുന്ന രൂപത്തിൽ തന്നെ പുതിയ ബുള്ളറ്റ് 350 ഇറക്കണമെന്നുള്ള കമ്പനിയുടെ തീരുമാനത്തോട് നീതി കാട്ടുന്നതായിരിക്കും പുതിയ ബുള്ളറ്റ് 350 .
എൻക്ലോസിംഗ് കവർ ഇല്ലാത്ത വട്ടത്തിലുള്ള ഹാലജൻ ഹെഡ്‍ലൈറ്റും , വെവ്വേറെയുള്ള സീറ്റുകളുമാണ് പുതിയ ബുള്ളറ്റ് 350 ൽ വരുത്തിയിരുക്കുന്ന ആകെ മാറ്റങ്ങൾ.
ക്ലാസിക് 350 തിലും ഹണ്ടർ 350 തിലും ഉപയോഗിച്ചിരിയ്ക്കുന്ന ജെ - സീരീസ് എൻജിനാണ് ബുള്ളറ്റ് 50 നു കരുത്തുപകരുന്നത്. അഞ്ചു ഗിയറുകളുണ്
വിലകൾ കമ്പനി ഉടനെ അറിയിക്കും