കൂടുതൽ ഡേറ്റ അതിലേറെ ലാഭം ; BSNL പുതിയ പ്ലാനുമായി എത്തുന്നു

  • ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനുകളാണ് ബിഎസ്‌എൻഎല്ലിലുള്ളത്
  • വില കുറഞ്ഞതുകൊണ്ട് BSNL ആനുകൂല്യങ്ങളൊന്നും കുറയ്ക്കുന്നില്ല ഇത് പ്രായമായവരെയും മറ്റു സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്തവർക്കും ഉപയോഗപ്രദമാകുന്നുണ്ട്
  • BSNL ന്റെ 4G വരാൻ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
;

Update: 2024-02-29 12:33 GMT
bsnl promotes smartphone users
  • whatsapp icon

മികച്ച ഓഫറുകൾ തരുമെങ്കിലും പലരും തിരഞ്ഞെടുക്കാത്ത ഒരു നെറ്റ്‌വർക്ക് ആയിരുന്നു BSNL കാരണം ഈ നെറ്റ്‌വർക്ക് നമുക്ക് തരുന്ന കവറേജ്‌ പലപ്പോഴും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.കയ്യിൽ അത്യാവശ്യം നല്ലൊരു 4G സ്മാർട്ഫോൺ ഉണ്ടെങ്കിലും ഇവർ തരുന്ന ഡേറ്റ ഓഫറുകൾ മറ്റു നെറ്റ്‌വർക്കുകളെ അപേക്ഷിച്ചു വളരെ സ്ലോ ആയിരുന്നു. ഈ ഒരു കാര്യം കൊണ്ട് തന്നെ BSNL ന് തന്റെ പല ഉപഭോക്താക്കളെയും നഷ്ടമായിരുന്നു. എങ്കിലും കേരത്തിൽ നിന്ന് ഇപ്പോഴും BSNL ഭേദപ്പെട്ട വരുമാനം കിട്ടുന്നുണ്ട് . കാരണം സർക്കാരിന്റെ ടെലികോം കമ്പിനിയുടെ മേലുള്ള വിശ്വാസമാണ്. കൂടാതെ ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനുകളാണ് ബിഎസ്‌എൻഎല്ലിലുള്ളത്. ടെലികോം കമ്പനി നിരവധി മാസപ്ലാനുകളും വാർഷിക പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്.ഇതില്‍ മിക്ക പ്ലാനുകളും ചെറിയ തുകയില്‍ റീചാർജ് ചെയ്യാവുന്നതായിരിക്കും. എന്നാല്‍ വില കുറഞ്ഞതുകൊണ്ട് ബിഎസ്‌എൻഎല്‍ ആനുകൂല്യങ്ങളൊന്നും കുറയ്ക്കുന്നില്ല. ഇത് പ്രായമായവരെയും മറ്റു സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്തവർക്കും ഉപയോഗപ്രദമാകുന്നുണ്ട്

സ്മാർട്ട്ഫോൺ ഫോൺ യൂസർക്ക് BSNL 30 ദിവസ പ്ലാൻ

30 ദിവസമാണ് ഈ ബിഎസ്‌എൻഎല്‍ പ്ലാനിന് വാലിഡിറ്റി. 120GB ഡാറ്റ ഈ റീചാർജ് പ്ലാനില്‍ നിന്ന് ലഭിക്കും. ഇതൊരു ഡാറ്റ ഓഫർ മാത്രമല്ല. അണ്‍ലിമിറ്റഡ് കോളിങ്ങും മറ്റും ഈ ബിഎസ്‌എൻഎല്‍ പ്ലാനിലുണ്ട്. ദിവസേന നിങ്ങള്‍ക്ക് 100 എസ്‌എംഎസ് വരെ ഫ്രീയാണ്. അതിനാല്‍ സാധാരണ ഒരു ബേസിക് പ്ലാനിലുള്ള ആനുകൂല്യങ്ങള്‍ ഇവിടെ ലഭിക്കുണ്ട്. ആവശ്യസമയത്ത് കൂടുതല്‍ ഡാറ്റ ഉപയോഗിക്കാം എന്ന രീതിയിലാണ് ഈ പ്ലാൻ അവതരിപ്പിച്ചിട്ടുള്ളത്. അതിനാല്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കിട്ടുന്നുണ്ട് . ലഭിക്കുന്ന 120ജിബി 30 ദിവസ കാലയളവില്‍ എപ്പോഴെങ്കിലും ഉപയോഗിച്ചാല്‍ മതി. എന്നാല്‍ ഈ ഡാറ്റ ഉപയോഗിച്ച്‌ കാലിയായാലും ഇന്റർനെറ്റ് സേവനം ഉറപ്പായും ലഭിക്കും . എന്നാല്‍ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയുകയും ചെയ്യും BSNL 120GB ഡാറ്റ പ്ലാനും കൂടി ഇതിൽ ഉൾപ്പെടുന്നുണ്. ബിഎസ്‌എൻഎല്‍ ഈ പ്ലാനിന് വെറും 398 രൂപയാണ് ഈടാക്കുന്നത്. ഒരു മാസത്തേക്ക് 398 രൂപ കുറച്ച്‌ അധികമാണെന്ന് ചിന്തിക്കേണ്ട. കാരണം ഇതിലെ ഡാറ്റ ഓഫറും അണ്‍ലിമിറ്റഡ് കോളുകളും തന്നെയാണ്. നിങ്ങൾ 4G കവറേജിന് കീഴിലാണെങ്കില്‍ ഈ പ്ലാൻ വളരെ അനുയോജ്യമാണ്.

ആരൊക്കെ പ്ലാൻ തിരഞ്ഞെടുക്കണം

BNL 4G കവറേജ് ലഭിക്കുന്നിടത്ത് ഇത് വളെരെ അനുയോജ്യമായ പ്ലാനാണ്. കൂടാതെ പ്രൈവറ്റ് ടെലികോം സർവീസുകള്‍ക്ക് വലിയ കവറേജ് നല്‍കാത്ത പ്രദേശത്തും ഈ പ്ലാൻ പ്രവർത്തിപ്പിക്കാം. കാരണം കുറച്ചു സമയത്തേക്ക് ഒരുപാട് ഡാറ്റ ഇതിലുണ്ടാകും. BSNL ന്റെ 4G വരാൻ ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാലും കേരളത്തിന്റെ പല ഇടങ്ങളിലും BSNL ഫൈബർ കണക്ഷൻ ഉപയോഗിച്ചു വരുന്നു.

Tags:    

Similar News