ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍ അദാനിക്ക് 12-ാം സ്ഥാനം നഷ്ടപ്പെട്ടു
- ഡെല്‍ ടെക്‌നോളജീസിന്റെ നാലാം പാദത്തില്‍ മികച്ച വരുമാനമാണു കമ്പനി റിപ്പോര്‍ട്ട് ചെയ്തത്
- മാര്‍ച്ച് 1 ന് ക്ലോസ് ചെയ്തപ്പോള്‍ 124.59 ഡോളറായിരുന്നു ഡെല്ലിന്റെ ഓഹരി വില
- മാര്‍ച്ച് 1 ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 131.06 ഡോളറിലെത്തുകയും ചെയ്തിരുന്നു
ഡെല്‍ ടെക്‌നോളജീസ് ഇന്‍കിന്റെ സ്ഥാപകനും 59-കാരനുമായ മൈക്കിള്‍ ഡെല്‍ ബ്ലൂംബെര്‍ഗ് ബില്യനെയേഴ്‌സ് ഇന്‍ഡെക്‌സില്‍ 12-ാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെ മറികടന്നാണ് 12-ാം സ്ഥാനത്തെത്തിയത്.
മാര്‍ച്ച് 1 വെള്ളിയാഴ്ച മൈക്കിള്‍ ഡെല്ലിന്റെ സമ്പത്ത് ആദ്യമായി 100 ബില്യന്‍ ഡോളറിലെത്തിയിരുന്നു. ഇതാണു സമ്പന്നപ്പട്ടികയില്‍ 12-ാം സ്ഥാനത്തെത്താന്‍ ഡെല്ലിനെ സഹായിച്ചത്.
ഡെല്‍ ടെക്‌നോളജീസിന്റെ നാലാം പാദത്തില്‍ മികച്ച വരുമാനമാണു കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് 1 ന് ഡെല്‍ കമ്പനിയുടെ ഓഹരി വന്‍ മുന്നേറ്റം നടത്തിയിരുന്നു. അതിലൂടെ മൈക്കിള്‍ ഡെല്ലിന്റെ ആസ്തിയിലും വര്‍ധനയുണ്ടായി. 38 ശതമാനം വരെ ഓഹരി മുന്നേറിയതിനു ശേഷം 32 ശതമാനം നേട്ടത്തോടെയാണു വ്യാപാരം ക്ലോസ് ചെയ്തത്. മാര്‍ച്ച് 1 ന് ക്ലോസ് ചെയ്തപ്പോള്‍ 124.59 ഡോളറായിരുന്നു ഡെല്ലിന്റെ ഓഹരി വില. മാര്‍ച്ച് 1 ന് ഡെല്ലിന്റെ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയായ 131.06 ഡോളറിലെത്തുകയും ചെയ്തിരുന്നു.