മെറ്റയ്ക്ക് സിസിഐ 213 കോടി രൂപ പിഴ ചുമത്തി
- പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട ഇടപാടില്‍ മെറ്റയ്ക്ക് പിഴ
- ആധിപത്യം ദുരുപയോഗം ചെയ്തതാണ് മെറ്റയ്ക്ക് തിരിച്ചടിയായത്
- നിശ്ചിത സമയപരിധിക്കുള്ളില്‍ ചില പരിഹാരങ്ങള്‍ നടപ്പിലാക്കാന്‍ മെറ്റയോട് സിസിഐ
2021ല്‍ നടത്തിയ വാട്ട്സ്ആപ്പ് പ്രൈവസി പോളിസി അപ്ഡേറ്റുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ്സ് ഇടപാടുകള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി. കൂടാതെ, മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സിസിഐ മെറ്റയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് മെറ്റയ്ക്ക് പിഴ.
ഉത്തരവ് അനുസരിച്ച്, മത്സര വിരുദ്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിശ്ചിത സമയപരിധിക്കുള്ളില്‍ ചില പരിഹാരങ്ങള്‍ നടപ്പിലാക്കാന്‍ മെറ്റാ, വാട്ട്സ്ആപ്പ് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളിലൂടെ ഒടിടി സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകള്‍, ഇന്ത്യയിലെ ഓണ്‍ലൈന്‍ ഡിസ്പ്ലേ പരസ്യങ്ങള്‍ എന്നിവയെ സിസിഐ കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള ഒടിടി സന്ദേശമയയ്ക്കല്‍ ആപ്പുകളുടെ വിപണിയില്‍ വാട്ട്സ്ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന മെറ്റാ ഗ്രൂപ്പ് പ്രബലമാണെന്ന് കണ്ടെത്തി. കൂടാതെ, ഇന്ത്യയിലെ ഓണ്‍ലൈന്‍ ഡിസ്‌പ്ലേ പരസ്യങ്ങളില്‍ മെറ്റ അതിന്റെ എതിരാളികളെ അപേക്ഷിച്ച് ഒരു മുന്‍നിര സ്ഥാനം വഹിക്കുന്നുണ്ടെന്നും സിസിഐ കണ്ടെത്തിയിട്ടുണ്ട്.