മസ്‌കിനെ ഒടുവില്‍ മലര്‍ത്തിയടിച്ച് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
- ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടും, ജെഫ് ബെസോസുമാണ്
- ഈ വര്‍ഷം ടെസ് ലയുടെ ഓഹരികള്‍ 34 ശതമാനമാണ് ഇടിഞ്ഞത്
- 2024-ല്‍ ഇതുവരെയായി സുക്കര്‍ബെര്‍ഗ് തന്റെ ആസ്തിയിലേക്ക് 58.9 ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു
;

മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ ഏപ്രില്‍ 5-ന് മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഇതോടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ ഏതാനും നാളുകള്‍ക്ക് മുന്‍പു വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ഇലോണ്‍ മസ്‌ക്കിന്റെ സ്ഥാനം സുക്കര്‍ബെര്‍ഗിനും താഴെ നാലാം സ്ഥാനത്തായി.
ഈ വര്‍ഷം ഇതുവരെ മസ്‌കിന്റെ ആസ്തിയില്‍ 48.4 ബില്യന്‍ ഡോളറിന്റെ ഇടിവാണുണ്ടായത്. മറുവശത്ത് മെറ്റയുടെ ഓഹരി ഏപ്രില്‍ 5 ന് മുന്നേറുകയും സുക്കര്‍ബെര്‍ഗിന്റെ ആസ്തി പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തു. 2024-ല്‍ ഇതുവരെയായി സുക്കര്‍ബെര്‍ഗ് തന്റെ ആസ്തിയിലേക്ക് 58.9 ബില്യന്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ സുക്കര്‍ബെര്‍ഗിന്റെ ആസ്തി 186.9 ബില്യന്‍ ഡോളറും മസ്‌കിന്റേത് 180.6 ബില്യന്‍ ഡോളറുമാണ്.
ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയായ മസ്‌കിന്റെ പ്രധാന വരുമാനം ടെസ്‌ലയില്‍ നിന്നാണ്. ഈ വര്‍ഷം ടെസ് ലയുടെ ഓഹരികള്‍ 34 ശതമാനമാണ് ഇടിഞ്ഞത്. എസ് & പി 500 സൂചികയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഓഹരിയായും ടെസ്‌ലയുടെ ഓഹരി മാറി.
അതേസമയം, ശക്തമായ ത്രൈമാസ വരുമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് മെറ്റ. കമ്പനി എഐ സംരംഭങ്ങളില്‍ പ്രകടിപ്പിക്കുന്ന ആവേശവും ഓഹരി 49 ശതമാനത്തോളം ഉയരാന്‍ കാരണമായി. എസ് & പി 500 സൂചികയിലെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനം നടത്തുന്നത് മെറ്റയുടെ ഓഹരിയാണ്.
ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ടും, ജെഫ് ബെസോസുമാണ്.