505 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടി മാന്‍ ഇന്‍ഡസ്ട്രീസ്

  • 505 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടി മാന്‍ ഇന്‍ഡസ്ട്രീസ്
  • വിവിധ തരം പൈപ്പുകള്‍ വിതരണം ചെയ്യുന്നതിനാണ് ഓര്‍ഡര്‍
  • കമ്പനിയുടെ മൊത്തം നടപ്പാക്കാത്ത ഓര്‍ഡര്‍ ബുക്ക് ഏകദേശം 2,100 കോടി രൂപയാണ്

Update: 2024-05-21 12:10 GMT

ഒരു അന്താരാഷ്ട്ര കമ്പനിയില്‍ നിന്ന് 505 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടിയതായി മാന്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. വിവിധ തരം പൈപ്പുകള്‍ വിതരണം ചെയ്യുന്നതിനാണ് ഓര്‍ഡറെന്ന് ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു.

ഏകദേശം 505 കോടി രൂപയുടെ പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുള്ളതായി ഫയലിംഗില്‍ പറയുന്നു.

ഇന്നത്തെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം നടപ്പാക്കാത്ത ഓര്‍ഡര്‍ ബുക്ക് ഏകദേശം 2,100 കോടി രൂപയാണ്. ഇത് അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് ഫയലിംഗില്‍ പറയുന്നു.

മാന്‍ ഇന്‍ഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡ് പൈപ്പ് ലൈന്‍ വ്യവസായത്തിലെ ഒരു ആഗോള നിര്‍മ്മാതാവാണ്. വെള്ളത്തിനടിയിലുള്ള വലിയ വ്യാസമുള്ള കാര്‍ബണ്‍ സ്റ്റീല്‍ ആര്‍ക്ക് വെല്‍ഡിഡ് പൈപ്പുകളുടെ നിര്‍മ്മാണത്തില്‍ കമ്പനി സ്്‌പെഷ്യലൈസ് ചെയ്യുന്നു.

Tags:    

Similar News