ഊര്‍ജ മേഖലക്ക് ദീര്‍ഘകാല റോഡ് മാപ്പുമായി മഹാരാഷ്ട്ര

  • രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കും
  • പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന വീടുകള്‍ക്ക് വൈദ്യുതി ബില്ലുകള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും

Update: 2024-12-25 11:39 GMT

അടുത്ത 25 വര്‍ഷത്തേക്ക് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്കായി തന്റെ സര്‍ക്കാര്‍ ഒരു റോഡ്മാപ്പ് തയ്യാറാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

വിവിധ പദ്ധതികള്‍ക്ക് കീഴില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുന്ന വീടുകള്‍ക്ക് സൗരോര്‍ജ്ജ സൗകര്യം ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് 'മീറ്റ്-ദി-പ്രസ്' പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കാനും ശ്രമിക്കും.

ഊര്‍ജ മേഖല വളരെ പ്രധാനമാണ്, അടുത്ത 25 വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

''വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന വീടുകള്‍ക്ക് വൈദ്യുതി ബില്ലുകള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു. ഈ വീടുകള്‍ സൗരോര്‍ജ്ജത്തിന്റെ പരിധിയില്‍ വരും'', അദ്ദേഹം പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍, പ്രത്യേകിച്ച് ജലസേചന മേഖലയില്‍ പൂര്‍ത്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News