കൊച്ചി മെട്രോയുടെ സഞ്ചിത നഷ്ടം ഓഹരി മൂലധനത്തെയും കടന്നു 1814 കോടി

2023 ൽ കമ്പനി നേരിട്ട 335 .34 കോടി അറ്റ നഷ്ടം കൂടി ആയപ്പോളാണ് അതിന്റെ സഞ്ചിത നഷ്ടം 1813 .46 കോടി ആയി വളർന്നത് .

Update: 2023-10-13 15:26 GMT

കൊച്ചി :കൊച്ചി മെട്രോ റെയിൽ ( കെ എം ആർ എൽ ) നഷ്ടത്തിന്റെ പാതയിലൂടെയാണ് തന്നെ യാണ് യാത്ര. കമ്പനിയുടെ സഞ്ചിത നഷ്ടം അതിന്റെ അടച്ചു തീർത്ത മൂലധനമായ  1507 .06  കോടിയും  കടന്ന് മാർച്ച് 31 , 2023  ൽ 1813 .46 കോടിയിൽ എത്തി'

2023 ൽ കമ്പനി നേരിട്ട 335 .34 കോടി   അറ്റ നഷ്ടം കൂടി ആയപ്പോളാണ് അതിന്റെ സഞ്ചിത നഷ്ടം 1813 .46 കോടി ആയി വളർന്നത് . 

ഇത് കൊച്ചി മെട്രോയുടെ മാത്രം കാര്യമല്ല, ലോകത്തിൽ എല്ലായിടത്തും,   ഇന്ത്യൻ നഗരങ്ങളിലെ മെട്രോകൾ ഉൾപ്പെടെ , മിക്കതു൦  ബ്രേക്ക് ഈവനിൽ  എത്താൻ പോലും പെടാപാട് പാടുകയാണ്

എന്നാൽ കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ ആയ ലോക് നാഥ് ബെഹ്‌റ കമ്പനിയുടെ വളരുന്ന നഷ്ടത്തിൽ  അത്ര ആകുലപ്പെടുന്നില്ല . `` കമ്പനിയുടെ പ്രധാന ലക്‌ഷ്യം സംസ്ഥാനത്തെ ജനങ്ങൾക്ക് ലോക നിലവാരമുള്ള യാത്ര സൗകര്യ൦ നൽകുക എന്നുള്ളതാണ്,'' മൈഫിൻപോയിന്റിനോട് സംസാരിക്കവെ ബെഹ്‌റ  പറഞ്ഞു

ബെഹ്‌റയുടെ  നിലപാട് എന്തായിരുന്നാലും , ആ സാമ്പത്തിക വർഷത്തെ കമ്പനിയുടെ വരുമാനം കമ്പനിയുടെ വായ്പ്പക്കു  ആ വര്ഷം അടച്ച  പലിശയായ 222 .08 കോടിയെക്കാൾ കുറവായിരുന്നു എന്നത് ആരെയും അമ്പരപ്പിക്കും. 

അതിലുപരി കമ്പനിയുടെ 2023 സാമ്പത്തിക വർഷത്തെ മൊത്ത വരുമാനം ആ വർഷത്തെ നഷ്ടത്തിന്റ  വെറും മൂന്നിൽ രണ്ടു ഭാഗം മാത്രമായിരുന്നു. 

വളരെ അധികം മൂലധ൦  ആവശ്യമുള്ള പദ്ധതി ആയതിനാൽ, 184 .60 കോടി ആസ്തി ശോഷണത്തിനായി (ഡിപ്രീസിയേഷൻ) ആയി മാറ്റി വെക്കണം. ഇത് കമ്പനിയുടെ ലാഭത്തിൽ വലിയ ആഘാതം ഏൽപ്പിക്കുകയും  കമ്പനിയെ വലിയ നഷ്ടത്തിലേക്ക് വലിച്ചു കൊണ്ടുപോകും ചെയ്യും 

മാർച്ച് 31 , 2023 വരയുള്ള കൊച്ചി മെട്രോയുടെ കടം  4464 .05 കോടിയും, അതിന്റെ ആകെ മൂലധനം 2409 .84 കോടി ആണ്. ഇതിൽ അടച്ചു തീർത്ത മൂലധനം (ഓഹരി മൂലധനം) ആയ 1507 .46 കോടിയും ഉൾപ്പെടും.

ഇതിൽ പ്രതീക്ഷയുടെ  ഒരു വെള്ളി വെളിച്ചം കാണുന്നത് കമ്പനിയുടെ മൊത്ത വരുമാനം 2022 ലെ 142 .20 കോടിയിൽ നിന്നും  ഉയർന്നു 2023 ൽ   200 .98 കോടി ആയി എന്നതാണ്. 

നഷ്ടം ഉയർത്തുന്ന ഒത്തിരി പ്രശ്ങ്ങൾ നേരിടുമ്പോൾ തന്നെ കമ്പനി അതിന്റെ ഭാവി  പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. കേന്ദ്ര  സർക്കാരിന്റെ എക്സ് പെന്റിച്ചർ വകുപ്പ് കൊച്ചി മെട്രോ ജെ എൽ എൻ സ്റ്റേഡിയത്തിൽ നിന്നും കാക്കനാട് ഇൻഫോപാർക്ക് വരെ നീട്ടാനുള്ള 1957 .05 കോടിയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി. 






Tags:    

Similar News