7600 കോടി കൂടി കടമെടുക്കാൻ ഒരുങ്ങി കേരളം
ഇപ്പോൾ പ്രതീക്ഷിക്കുന്നതു പോലെ വിപണിയിൽ നിന്നുള്ള സർക്കാരിന്റെ മൊത്തം കടമെടുപ്പ് വർഷാവസാനം 34,500 കോടി ആകുമ്പോൾ, സർക്കാരിന്റെ ഈ സാമ്പത്തിക വർഷത്തിലെ ബജറ്റിൽ വിപണിയിൽ നിന്ന് ഉൾപ്പെടെ മൊത്തം 39,662.22 കോടി കടമെടുക്കാനെ ലക്ഷ്യമിട്ടിരുന്നുള്ളു.
ഈ സാമ്പത്തിക വർഷത്തിന്റെ അന്ത്യ പാദത്തിൽ സംസ്ഥാന സർക്കാർ 7,600 കോടി വിപണിയിൽ നിന്ന് ബോണ്ട് വില്പനയിലൂടെ ( സ്റ്റേറ്റ് ഡവലപ്മെന്റ് ലോൺസ് ) കടമെടുക്കാൻ ഒരുങ്ങുന്നു.
സംസ്ഥാനം ഇതിനുള്ള അനുമതിക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചതായി ഇന്ന് ( ഡിസംബർ 30 ) ആർ ബി ഐ ഒരു പ്രസ്താവനയിലൂടെ സ്ഥിതീകരിച്ചു.
ജനുവരിയിൽ 4000 കോടിയും, ഫെബ്രുവരിയിൽ 3000 കോടിയും,, അവശേഷിക്കുന്ന 600 കോടി സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് മാസത്തിലും കടമെടുക്കാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്.
ആർ ബി ഐ അറിയിക്കുന്നത് പോലെ സാമ്പത്തിക വർഷത്തിന്റെ നാലാം ത്രൈമാസത്തിൽ 7600 കോടി കടമെടുക്കുകയാണെങ്കിൽ, ഈ വർഷത്തെ സംസ്ഥാനത്തിന്റെ വിപണിയിൽ നിന്നുള്ള മൊത്തം കടമെടുപ്പ് 34,500 കോടി ആകും. ഈ വർഷം ഡിസംബർ 26 വരെ സംസ്ഥാനം 26,900 കോടി വിപണിയിൽ നിന്ന് കടമെടുത്തു കഴിഞ്ഞു. ഡിസംബർ 26 നു മാത്രം 1100 കോടിയാണ് സംസ്ഥാനം വിപണിയിൽ നിന്ന് കടമെടുത്തത്.
എന്നാൽ ഇപ്പോൾ പ്രതീക്ഷിക്കുന്നതു പോലെ വിപണിയിൽ നിന്നുള്ള സർക്കാരിന്റെ മൊത്തം കടമെടുപ്പ് വർഷാവസാനം 34,500 കോടി ആകുമ്പോൾ, സർക്കാരിന്റെ ഈ സാമ്പത്തിക വർഷത്തിലെ ബജറ്റിൽ വിപണിയിൽ നിന്ന് ഉൾപ്പെടെ മൊത്തം 39,662.22 കോടി കടമെടുക്കാനെ ലക്ഷ്യമിട്ടിരുന്നുള്ളു.
കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ സംസ്ഥാനത്തിന്റെ മൊത്തം കടത്തിൽ , വിപണിയിൽ നിന്നുള്ള കടം ഏകദേശം 60 ശതമാനം ആയിരുന്നു., ആ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ ഈ വർഷത്തെ വിപണിയിൽ നിന്നു കടമെടുക്കുന്ന സംഖ്യക്ക് വലിയ പ്രാധാന്യമുണ്ട്.
ആർ ബി ഐയുടെ കണക്കുകളുടെ പ്രസക്തി
ആർ ബി ഐ ഷെഡ്യൂൾ പ്രകാരം വളരെ അപൂർവമായേ സംസ്ഥാനം വിപണിയിൽ നിന്നുള്ള കടമെടുപ്പ് നടത്തിയിട്ടുള്ളു. ആ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ, ആർ ബി ഐ അറിയിച്ച ഷെഡ്യൂൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സംസ്ഥാനം വിപണിയിൽ നിന്ന് കടമെടുക്കുമോ എന്നത് കണ്ടു തന്നെ അറിയണം.
സംസ്ഥാനം അതിന്റെ പല സ്ഥാപനങ്ങളുടെയും, പ്രത്യേകിച്ച് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെ എസ് എസ് പി എൽ ) , കേരള ഇൻഫ്രാ സ്ട്രക്ചേർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (കിഫ്‌ബി ) എന്നിവയുടെ വായ്പകൾക്ക് ഈട് നല്കിയിട്ടുള്ളതിനാൽ, കേന്ദ്രം, സംസ്ഥാനത്തിനെ അത് ബജറ്റിൽ ലക്ഷ്യമിടുന്ന അത്ര കടമെടുക്കാൻ അനുവദിക്കാത്തത് മാധ്യമങ്ങളുടെ തലകെട്ടുകളിൽ സ്ഥിരം സ്ഥാനം പിടിക്കുന്ന വിഷയമാണ്.
ഇങ്ങനെ ഈട് നൽകിട്ടിയിട്ടുള്ള വായ്പ, സംസ്ഥാന സർക്കാർ അതിന്റെ ബജറ്റിൽ ലക്ഷ്യമിട്ടതിനു പുറമെ എടുത്ത കടമായി കണകാക്കുമെന്നും , ഈ കടങ്ങൾ സംസ്ഥാനത്തിന്റെ അറ്റ കടമെടുപ്പ് പരിധിയിൽ ( നെറ്റ് ബോറോവിങ് സീലിംഗ് - എൻ ബി സി ) നിന്ന് കുറയ്ക്കുമെന്നും കേന്ദ്രം വാശിപിടിച്ചിരുന്നു.
കേന്ദ്രത്തിന്റെ ഈ നിലപാട് സംസ്ഥാനത്തിനെ വളരെ അധികം രോഷാകുലമാക്കുകയും, മുഖ്യമന്ത്രി പിണറായി വിജയനും , ധനമന്ത്രി കെ എൻ ബാലഗോപാലും ഇതിനെ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ സമ്മർദവും, സമവായവും ഒക്കെ കൊണ്ട്, അവസാനം നാലാം പാദത്തിൽ എടുക്കാൻ അനുവദിച്ചിരിക്കുന്ന കടത്തിന്റെ ഒരു ഭാഗം കൂടി മൂന്നാം പാദത്തിൽ എടുക്കാൻ കേന്ദ്രം സംസ്ഥാനത്തിനെ അനുവദിച്ചു.
ഡിസംബർ 31 നു അവസാനിക്കുന്ന മൂന്നാം പാദത്തിൽ എടുക്കാൻ അനുവദിച്ചിരുന്ന 21,852 കോടി നേരത്തെ തന്നെ എടുത്തുകഴിഞ്ഞതിനാൽ, കേന്ദ്രം അനുവദിച്ചത്തുകൊണ്ട് നാലാം പാദത്തിൽ ( ജനുവരി 1 മുതൽ മാർച്ച് 31 , 2024 വരെ ) എടുക്കാനാൻ കഴിയുന്ന തുകയിൽ നിന്ന് 3,100 കോടി മുൻകൂറായി മൂന്നാ പാദത്തിൽ എടുക്കാൻ കേരളത്തിന് കഴിഞ്ഞു. അതുകൊണ്ടു സംസ്ഥാനത്തിന്റെ നിത്യനിദാന ചെലവുകൾ ആ പാദത്തിൽ വലിയ കുഴപ്പങ്ങൾ കൂടാതെ നടത്താൻ സർക്കാരിന് കഴിഞ്ഞു,