ജൂപ്പിറ്റര്‍ വാഗണ്‍സ് 403 കോടി രൂപ സമാഹരിച്ചു

രാജ്യത്തെ റെയില്‍വേ വാഗണുകള്‍, പാസഞ്ചര്‍ കോച്ചുകള്‍, വാഗണ്‍ ഘടകങ്ങള്‍, കാസ്റ്റിംഗുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളാണ് ജൂപ്പിറ്റര്‍ ഗ്രൂപ്പ്;

Update: 2023-12-05 10:33 GMT
jupiter wagons raised rs 403 crore
  • whatsapp icon

ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റിലൂടെ (ക്യുഐപി) 403 കോടി രൂപ സമാഹരിച്ചതായും കമ്പനിയുടെ വളര്‍ച്ചാ പദ്ധതികള്‍ക്കായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കുമെന്നും ജൂപ്പിറ്റര്‍ വാഗണ്‍സ് ലിമിറ്റഡ് അറിയിച്ചു.

ടാറ്റ മ്യൂച്വല്‍ ഫണ്ട്, എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട്, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് ക്യുഐപിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു കമ്പനി അറിയിച്ചു.

2023 നവംബര്‍ 29-നാണ് ക്യുഐപി ആരംഭിച്ചത്.

രാജ്യത്തെ റെയില്‍വേ വാഗണുകള്‍, പാസഞ്ചര്‍ കോച്ചുകള്‍, വാഗണ്‍ ഘടകങ്ങള്‍, കാസ്റ്റിംഗുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളാണ് ജൂപ്പിറ്റര്‍ ഗ്രൂപ്പ്.

ജബല്‍പൂരില്‍ പുതിയ നിര്‍മാണശാല സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കമ്പനിയുടെ വികസന പദ്ധതികള്‍ക്കായിരിക്കും ഫണ്ട് ഉപയോഗിക്കുക.

Tags:    

Similar News