അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ച് ജിയോ. 199 രൂപയുടെ പ്ലാനില്‍ 100 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ റീചാര്‍ജില്‍ 349 രൂപ മുടക്കേണ്ടി വരും.
നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പ്ലാന്‍ കാലാവധി തീരുംവരെ 199 രൂപയുടെ പദ്ധതി ലഭിക്കും. അതിനുശേഷം 299 രൂപ പ്ലാനിലേക്ക് മാറേണ്ടിവരും. 199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. ചെലവ് കുറഞ്ഞ സേവനങ്ങള്‍ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് പുതിയ മാറ്റം.
299 രൂപയുടെ പുതിയ പ്ലാനില്‍ 25 ജിബി ഡേറ്റ ലഭ്യമാണ്. ഇതിനൊപ്പം അധികം ഉപയോഗിക്കുന്ന ഓരോ ജിബിക്കും 20 രൂപ വീതം മുടക്കേണ്ടി വരും. അണ്‍ലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനില്‍ ലഭ്യമാണ്.