പേടിഎം, ഫോണ്‍പേ എന്നിവ ഇനി വെള്ളം കുടിക്കും: ജിയോ സൗണ്ട് ബോക്‌സ് എത്തുന്നു
- ഷോപ്പ് ഉടമകള്‍ക്ക് ആകര്‍ഷകമായ ഇന്‍സെന്റീവുകള്‍ നല്‍കും
- 8-9 മാസത്തിനുള്ളില്‍ രാജ്യത്തുടനീളം ലോഞ്ച് ചെയ്യും
- ജിയോ പേ ആപ്പ് സൗണ്ട് ബോക്‌സിന് അടിത്തറയായി പ്രവര്‍ത്തിക്കും
;

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ അതികായനായ റിലയന്‍സ് ജിയോ യുപിഐ പേയ്‌മെന്റ് രംഗത്തേയ്ക്ക് കടക്കുന്നു. പേടിഎം സൗണ്ട് ബോക്‌സിനു സമാനമായ ജിയോ സൗണ്ട് ബോക്‌സ് അവതരിപ്പിച്ചു കൊണ്ടാണ് യുപിഐ പേയ്‌മെന്റ് രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്.
ജിയോ പേ ആപ്പ് (Jio Pay App) സൗണ്ട് ബോക്‌സിന് അടിത്തറയായി പ്രവര്‍ത്തിക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജിയോ സൗണ്ട് ബോക്‌സിന്റെ പരീക്ഷണം ആരംഭിച്ചു.
ഡിജിറ്റല്‍ പേയ്‌മെന്റ് രംഗം വളര്‍ന്നുവരികയാണ്. ഈ രംഗത്താകട്ടെ, പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ വമ്പന്മാരാണ് മുന്‍നിരക്കാരായി വാഴുന്നത്. ഇവരുമായി നേരിട്ട് മത്സരിക്കാനാണ് ഇപ്പോള്‍ സാക്ഷാല്‍ മുകേഷ് അംബാനിയുടെ ജിയോ എത്തുന്നത്.
ഷോപ്പ് ഉടമകള്‍ക്ക് ആകര്‍ഷകമായ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്തു കൊണ്ടാണു ജിയോ രംഗത്തേയ്ക്ക് വരുന്നതും.
റീട്ടെയ്ല്‍ വ്യാപാരികളില്‍ ഉടനീളം ജിയോ സൗണ്ട് ബോക്‌സ് എത്തിക്കാനാണ് നീക്കം. റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകളിലുടനീളമായിരിക്കും ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുക. തുടര്‍ന്ന് എല്ലാ വ്യാപാരികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 8-9 മാസത്തിനുള്ളില്‍ രാജ്യത്തുടനീളം ലോഞ്ച് ചെയ്യാനാണ്തീരുമാനിച്ചിരിക്കുന്നത്.