ജെറ്റ് എയര്‍വേയ്‌സിലെ വായ്പാ കുടിശ്ശിക; ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
- ജെറ്റ് എയര്‍വേയ്‌സ് 2019 ഏപ്രില്‍ 17 നാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയത്
- ജനുവരിയില്‍ എന്‍സിഎല്‍ടി ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമസ്ഥാവകാശം ജലാന്‍ കണ്‍സോര്‍ഷ്യത്തിന് കൈമാറാന്‍ അനുമതി നല്‍കിയിരുന്നു
- എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) സെപ്റ്റംബര്‍ മൂന്ന്് വരെ ചില നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയിട്ടുണ്ട്
ജെറ്റ് എയര്‍വേയ്‌സിലെ വായ്പാ കുടിശിക തിരിച്ചു പിടിക്കുന്നതിന് എസ്ബിഐഐയുടെ നേതൃത്വത്തിലുള്ള വായ്പാദാതാക്കള്‍ ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി നാഷണല്‍ കമ്പനി അപ്പലേറ്റ് ട്രിബ്യൂണല്‍ എന്‍സിഎല്‍ടി) ഇന്ന് പരിഗണിക്കും. ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടയ്ക്കുന്നില്ലെന്ന് വായാപാദാതാക്കള്‍ ആരോപിച്ചിരുന്നു. ഉടമസ്ഥാവകശാ കൈമാറ്റത്തെയും, എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തെയും ബാങ്കുകള്‍ എതിര്‍ത്തതായി കണ്‍സോര്‍ഷ്യവും വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ എന്‍സിഎല്‍ടി ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമസ്ഥാവകാശം ജലാന്‍ കണ്‍സോര്‍ഷ്യത്തിന് കൈമാറാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ കണ്‍സോര്‍ഷ്യത്തിന് എന്‍സിഎല്‍ടി അനുമതി നല്‍കിയതെന്ന് വായ്പാദാതാക്കളെ പ്രതിനിധീകരിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമന്‍ അഭിപ്രായപ്പെട്ടു. പക്ഷേ, കണ്‍സോര്‍ഷ്യം ആ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ച ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡിജിസിഎ) ജെറ്റ് എയര്‍വേയ്‌സിന്റെ എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഒസി) സെപ്റ്റംബര്‍ മൂന്ന്് വരെ ചില നിബന്ധനകള്‍ക്ക് വിധേയമായി പുതുക്കിയിരുന്നു.
റെഗുലേറ്ററി അധികാരികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടും വായ്പദാതാക്കള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ നിന്ന് തടയുകയാണെന്ന് കണ്‍സോര്‍ഷ്യത്തെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്‌ണേന്ദു ദത്ത പറഞ്ഞു. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വേയ്‌സ് 2019 ഏപ്രില്‍ 17 നാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയത്. പിന്നീട്, ഇത് പാപ്പരത്ത പരിഹാര പ്രക്രിയയിലേക്ക് നടപടികളിലേക്ക് പോകുകയും ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യം (ജെകെസി) ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, വായ്പ നല്‍കിയരും കണ്‍സോര്‍ഷ്യവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനാല്‍ ഉടമസ്ഥാവകാശം പരിഹരിക്കപ്പെടാതെ തുടരുകയാണ്.