ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍

  • ഇസ്രയേല്‍ ഭീഷണി മേഖലയില്‍ താല്‍ക്കാലികമായി കെട്ടടങ്ങിയ യുദ്ധഭീതിക്ക് വീണ്ടും അഗ്നി പകര്‍ന്നിട്ടുണ്ട്
  • ഇറാന്‍ ഭീഷണിക്കെതിരെ പ്രാദേശിക സഖ്യം ഉണ്ടാക്കും
  • ആക്രമണത്തിന് മുമ്പ് യുഎസിനെ അറിയിച്ചിരുന്നതായി ഇറാന്‍
;

Update: 2024-04-15 06:59 GMT
ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേല്‍

ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഇറാനോട് ഇസ്രയേല്‍. ആക്രമണത്തിന് തക്കതായ വില നല്‍കേണ്ടിവരുമെന്ന് ടെല്‍അവീവ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.ആക്രമണത്തിനെതിരെ തിരിച്ചടിക്കാത്ത ചരിത്രം ഇസ്രയേലിനില്ല എന്നത് ഈ മുന്നറിയിപ്പിന്റെ ഭീകരത വ്യക്തമാക്കുന്നു. ഇത് മേഖലയില്‍ താല്‍ക്കാലികമായ കെട്ടടങ്ങിയ യുദ്ധഭീതിക്ക് വീണ്ടും അഗ്നി പകരുകയാണ്.

ഒറ്റരാത്രകൊണ്ട് നൂറുകണക്കിന് ഡ്രോണുകളും നിരവധി മിസൈലുകളും ഉല്‍പ്പെടുത്തിയാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത്. ഇസ്രയേല്‍ സൈന്യം പറയുന്നതനുസരിച്ച്, 99 ശതമാനത്തിലധികം ഡ്രോണുകളും മിസൈലുകളും യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുടെ സഹായത്തോടെ അവര്‍ തടഞ്ഞിരുന്നു.

'ഇറാന്‍ ഭീഷണിക്കെതിരെ ഞങ്ങള്‍ ഒരു പ്രാദേശിക സഖ്യം കെട്ടിപ്പടുക്കും, ഞങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലും സമയത്തും അവരില്‍നിന്ന് അതിന്റെ വില ഈടാക്കും',ഇസ്രയേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. എന്നാല്‍ വിഷയം അവസാനിപ്പിച്ചതായി പരിഗണിക്കാമെന്ന് ടെഹ്റാന്‍ നേരത്തെ പറഞ്ഞിരുന്നു.

80 ഓളം ആക്രമണ ഡ്രോണുകളും ഇറാനില്‍ നിന്നും യെമനില്‍ നിന്നും തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകളെങ്കിലും നശിപ്പിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ''ഇറാന്‍ നടത്തുന്ന ഈ അപകടകരമായ നടപടികള്‍ക്കെതിരെ ഇസ്രയേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കാന്‍ സെന്റ്‌കോം നിലകൊള്ളുന്നു. പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഞങ്ങളുടെ എല്ലാ പങ്കാളികളുമായും ഞങ്ങള്‍ തുടര്‍ന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കും, ''യുഎസ് സൈന്യം പറഞ്ഞു.

അതേസമയം ഇറാനെതിരായ പ്രത്യാക്രമണത്തില്‍ പങ്കെടുക്കാന്‍ യുഎസ് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാഖ്, ജോര്‍ദാന്‍, തുര്‍ക്കി അധികൃതരും ഇറാന്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇപ്പോള്‍ പറയുന്നു. ഡ്രോണുകളും മിസൈലുകളും വിക്ഷേപിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ഇറാന്‍ അയല്‍ രാജ്യങ്ങള്‍ക്കും യുഎസിനും നോട്ടീസ് നല്‍കിയിരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയന്‍ പറഞ്ഞു.

ആക്രമണത്തിന് മുമ്പ് ടെഹ്റാനും വാഷിംഗ്ടണുമായി സംസാരിക്കണമെന്നും പ്രതികരണങ്ങള്‍ ആനുപാതികമാണെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം നിര്‍ബന്ധിച്ചു.

''ദമാസ്‌കസിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായിരിക്കും പ്രതികരണമെന്നും അതിനപ്പുറം പോകില്ലെന്നും ഇറാന്‍ പറഞ്ഞു. സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ബോധവാന്മാരായിരുന്നു. സംഭവവികാസങ്ങള്‍ ആശ്ചര്യകരമല്ല, ''ഒരു തുര്‍ക്കി നയതന്ത്ര വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ആക്രമണം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ബാഗ്ദാദിനെ അറിയിക്കാന്‍ ഇറാന്‍ നയതന്ത്ര ചാനലുകള്‍ ഉപയോഗിച്ചതായി സര്‍ക്കാര്‍ സുരക്ഷാ ഉപദേഷ്ടാവും സുരക്ഷാ ഉദ്യോഗസ്ഥനും പറഞ്ഞു. ഇറാഖിലെ യുഎസ് സൈന്യത്തിനും ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നു.

Tags:    

Similar News