ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഇറാന്‍
- യുഎസ്-ഇസ്രയേല്‍ സഖ്യത്തിനെതിരെ ഭീഷണിമുഴക്കി ഇറാന്‍
- ഇറാന്‍ ഇനി ആക്രമണത്തിനിറങ്ങിയാല്‍ പ്രാദേശിക സംഘര്‍ഷം വിശാലമായേക്കാം
ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലിനൊപ്പം യുഎസിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തിനെതിരെ ഇസ്രയേല്‍ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണി ഉണ്ടായത്. ഗാസ മുനമ്പിലെ ഇസ്രയേല്‍-ഹമാസ് യുദ്ധവും ലെബനണിലെ ഏറ്റുമുട്ടലുകളും ഇതിനകം തന്നെ പശ്ചിമേഷ്യയെ സംഘര്‍ഷ മേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഇനി ഇറാന്‍ കൂടി യുദ്ധത്തിനിറങ്ങിയില്‍പ്രാദേശിക സംഘര്‍ഷം വിശാലമായേക്കാം.
''സയണിസ്റ്റ് ഭരണകൂടമായാലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയായാലും, അവര്‍ ഇറാനോട് ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ക്ക് തീര്‍ച്ചയായും കനത്ത തിരിച്ചടി ലഭിക്കും, ''ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ വീഡിയോയില്‍ ഖമേനി പറഞ്ഞു. ആക്രമണത്തിന്റെ സമയത്തെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ പരമോന്നത നേതാവ് വിശദീകരിച്ചിട്ടില്ല.
85 കാരനായ ഖമേനി നേരത്തെ നടത്തിയ പരാമര്‍ശങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിച്ചിരുന്നു. ഇസ്രയേലിനെതിരായ ആക്രമണം ഗള്‍ഫ് മേഖലയെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചേക്കും എന്നും ഉള്ള ധാരണ ഇറാനുണ്ട്. എന്നാല്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ടെഹ്‌റാനെ പിന്തുണക്കാന്‍ സാധ്യതയില്ല.