ഇറാന്‍ ഇസ്രയേലിന്റെ ചരക്ക് കപ്പല്‍ പിടിച്ചെടുത്തു; 2 മലയാളികള്‍ കപ്പലിലെന്ന് റിപ്പോര്‍ട്ട്
- മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ സംഭവ വികാസങ്ങളുണ്ടായിരിക്കുന്നത്
- ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡും, കോസ്റ്റ് ഗാര്‍ഡും കപ്പലിനെ വളഞ്ഞാണു പിടിച്ചെടുത്തത്
- ഏപ്രില്‍ 1 ന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ്സിലെ ഇറാന്റെ എംബസിക്കു നേരെ നടന്ന ആക്രമണം നടന്നിരുന്നു
;

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഭീതി നില്‍നില്‍ക്കവേ, ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശത്തു നിന്നും എം.എസ്.സി. ഏരീസ് എന്ന ഇസ്രയേല്‍ കമ്പനിയുടെ ചരക്ക് കപ്പല്‍ പിടിച്ചെടുത്തു.
ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡും, കോസ്റ്റ് ഗാര്‍ഡും കപ്പലിനെ വളഞ്ഞാണു പിടിച്ചെടുത്തത്. കമാന്‍ഡോകള്‍ ഹെലികോപ്ടറില്‍ എത്തി കപ്പലില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടു.
കപ്പല്‍ ഇറാന്‍ തീരത്തേയ്ക്കു മാറ്റി. കപ്പലില്‍ കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള 2 മലയാളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ 1 ന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ്സിലെ ഇറാന്റെ എംബസിക്കു നേരെ നടന്ന ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇതിന് ഇറാന്റെ ഭാഗത്തുനിന്നും തിരിച്ചടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ സംഭവ വികാസങ്ങളുണ്ടായിരിക്കുന്നത്.
Video purportedly from the IRGC boarding of the Israeli-linked MSC ARIES container ship in the Strait of Hormuz. pic.twitter.com/UXOS2EuxKU
— Emanuel (Mannie) Fabian (@manniefabian) April 13, 2024