ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ഉയര്‍ന്നു

  • ഇന്ത്യ എക്കാലത്തെയും ഉയർന്ന കയറ്റുമതി രേഖപ്പെടുത്തി
  • 38 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതി നടത്തി
  • ശീതീകരിച്ച ചെമ്മീൻ പ്രധാന കയറ്റുമതി ഇനമായി

Update: 2024-06-19 12:34 GMT

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, മൂല്യാടിസ്ഥാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 17,35,286 മെട്രിക്ക് ടണ്‍ ആയിരുന്ന കയറ്റുമതി 2023-24 കാലയളവില്‍ 17,81,602 മെട്രിക്ക് ടണ്ണായി വര്‍ദ്ധിച്ചു.

17,81,602 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതി രേഖപ്പെടുത്തിയതായി മറൈന്‍ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാന്‍ ഡി വി സ്വാമി പറഞ്ഞു. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളായ യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്കായി.

ശീതീകരിച്ച ചെമ്മീന്‍, 4.88 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയോടെ, സമുദ്രോത്പന്ന കയറ്റുമതിയിലെ മുന്‍നിര ഇനമായി അതിന്റെ സ്ഥാനം നിലനിര്‍ത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശീതീകരിച്ച ചെമ്മീനിന്റെ (2,97,571 മെട്രിക് ടണ്‍) ഏറ്റവും വലിയ വിപണി യുഎസായിരുന്നു. ചൈന (1,48,483 മെട്രിക് ടണ്‍ ), യൂറോപ്യന്‍ യൂണിയന്‍ (89,697 മെട്രിക് ടണ്‍), തെക്കുകിഴക്കന്‍ ഏഷ്യ (52,254 മെട്രിക് ടണ്‍), ജപ്പാന്‍ (35,906 മെട്രിക് ടണ്‍), മിഡില്‍ ഈസ്റ്റ് (28,571 മെട്രിക് ടണ്‍ എന്നിവയാണ് തൊട്ടുപിന്നില്‍.

ബ്ലാക്ക് ടൈഗര്‍ ചെമ്മീന്‍ കയറ്റുമതിയിലും ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Tags:    

Similar News