നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ തുടര്‍ച്ചയായ ഇടിവ്

  • ജൂലൈയിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 33 ശതമാനം ഇടിവ്
  • ഓഗസ്റ്റിലെ കടബാധ്യതയില്‍ കുറവു രേഖപ്പെടുത്തി

Update: 2023-09-15 08:18 GMT

ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം തുടര്‍ച്ചയായി കുറയുന്നു. ഓഗസ്റ്റില്‍ രാജ്യത്തേക്ക് എത്തിയ നിക്ഷേപം 121 കോടി ഡോളറായിരുന്നു. ജൂലൈയില്‍ ഇത് 182 കോടി ഡോളറായിരുന്നു. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ 33.3 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക ഡാറ്റ അനുസരിച്ച്, 2022 ഓഗസ്റ്റിലെ 976 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഇടിഞ്ഞു.

അതേസമയം രണ്ട് മാസത്തെ ഇടിവിന് ശേഷം, ജൂണിലെ 107 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 73 ശതമാനം വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്.

സാമ്പത്തിക പ്രതിബദ്ധതയാകുന്ന ഔട്ട്ബൗണ്ട് എഫ്ഡിഐക്ക് മൂന്ന് ഘടകങ്ങളുണ്ട്: ഇക്വിറ്റി, ലോണുകള്‍, ഗ്യാരന്റികള്‍. സാമ്പത്തിക, ബിസിനസ് പ്രവര്‍ത്തനങ്ങളിലെ മാന്ദ്യം, പ്രത്യേകിച്ച് വികസിത വിപണികളില്‍, ഇന്‍ബൗണ്ടിലും ഔട്ട്ബൗണ്ടിലും നേരിട്ടുള്ള നിക്ഷേപ പ്രവാഹത്തെ ബാധിച്ചതായി ബാങ്കര്‍മാര്‍ പറയുന്നു.

ഔട്ട്ബൗണ്ട് എഫ്ഡിഐയുടെ ഘടകങ്ങളിലേക്ക് കടക്കുമ്പോള്‍, ഇക്വിറ്റി പ്രതിബദ്ധത ജൂലൈയിലെ 452.3 ദശലക്ഷം ഡോളറില്‍ നിന്ന് ഓഗസ്റ്റില്‍ 454.6 ദശലക്ഷം ഡോളറായി ഉയര്‍ന്നു. ഇത് 2022 ഓഗസ്റ്റിലെ 771 കോടി ഡോളറിനേക്കാള്‍ വളരെ കുറവാണ്.

കടബാധ്യത ജൂലൈയിലെ 607.5 ദശലക്ഷം ഡോളറില്‍ നിന്ന് ഓഗസ്റ്റില്‍ 269.3 ദശലക്ഷമായി കുറഞ്ഞു. 2022 ഓഗസ്റ്റിലെ 138 കോടി ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്. വിദേശ യൂണിറ്റുകളുടെ ഗ്യാരന്റി ജൂലൈയിലെ 769.1 ദശലക്ഷം ഡോളറില്‍നിന്ന് ഓഗസ്റ്റില്‍ 494.7 ദശലക്ഷമായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പുള്ള 672.9 ദശലക്ഷം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറഞ്ഞതായും ആര്‍ബിഐ ഡാറ്റ പറയുന്നു.

Tags:    

Similar News