കുതിച്ച് നിര്‍മ്മാണ മേഖല; വളര്‍ച്ച 16 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
- പുതിയ ഓര്‍ഡറുകള്‍, ഔട്ട്പുട്ട്, ഇന്‍പുട്ട് സ്റ്റോക്കുകള്‍ എന്നിവയുടെ ശക്തമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു
- ഇന്ത്യയുടെ മാര്‍ച്ചിലെ മാനുഫാക്ചറിംഗ് പിഎംഐ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി
- ഉപഭോക്തൃ, ഇന്റര്‍മീഡിയറ്റ്, ഇന്‍വെസ്റ്റ്മെന്റ് ഗുഡ്സ് മേഖലകളിലുടനീളം വളര്‍ച്ച വേഗത്തിലായി
ഇന്ത്യയുടെ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച മാര്‍ച്ചില്‍ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതായി ഒരു പ്രതിമാസ സര്‍വേ. 2020 ഒക്ടോബറിനു ശേഷമുള്ള ഉല്‍പ്പാദനത്തിലെ ശക്തമായ വര്‍ധനയുടെയും പുതിയ ഓര്‍ഡറുകളുടെയും പിന്‍ബലത്തിലാണിത്.
കാലാനുസൃതമായി ക്രമീകരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക ഫെബ്രുവരിയിലെ 56.9ല്‍ നിന്ന് മാര്‍ച്ചില്‍ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന 59.1ലേക്ക് ഉയര്‍ന്നു. ഇത് പുതിയ ഓര്‍ഡറുകള്‍, ഔട്ട്പുട്ട്, ഇന്‍പുട്ട് സ്റ്റോക്കുകള്‍ എന്നിവയുടെ ശക്തമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.
പിഎംഐ, 50-ന് മുകളിലുള്ളത് വിപുലീകരണത്തെ അര്‍ത്ഥമാക്കുന്നു. അതേസമയം 50-ല്‍ താഴെയുള്ള സ്‌കോര്‍ സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ മാര്‍ച്ചിലെ മാനുഫാക്ചറിംഗ് പിഎംഐ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. ശക്തമായ ഉല്‍പ്പാദനത്തിനും പുതിയ ഓര്‍ഡറുകള്‍ക്കും മറുപടിയായി നിര്‍മ്മാണ കമ്പനികള്‍ നിയമനം വിപുലീകരിച്ചു. ശക്തമായ ഡിമാന്‍ഡിന്റെയും ശേഷിയുടെയും പശ്ചാത്തലത്തില്‍, ഇന്‍പുട്ട് കോസ്റ്റ് പണപ്പെരുപ്പം മാര്‍ച്ചില്‍ ഉയര്‍ന്നതായി എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ദന്‍ ഇനെസ് ലാം പറഞ്ഞു.
2020 ഒക്ടോബറിനു ശേഷമുള്ള 33-ാം മാസവും ഉല്‍പ്പാദനം ഉയര്‍ന്നു. ഉപഭോക്തൃ, ഇന്റര്‍മീഡിയറ്റ്, ഇന്‍വെസ്റ്റ്മെന്റ് ഗുഡ്സ് മേഖലകളിലുടനീളം വളര്‍ച്ച വേഗത്തിലായി.
ആഭ്യന്തര, കയറ്റുമതി വിപണികളില്‍ നിന്ന് പുതിയ ജോലിയുടെ ഒഴുക്ക് ശക്തിപ്പെട്ടു. പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ 2022 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വേഗത്തില്‍ വര്‍ധിച്ചതായി സര്‍വേ പറയുന്നു.