കല്‍ക്കരി ഖനനം; മീഥേന്‍ പുറംതള്ളല്‍ ഇരട്ടിയിലേറെയാകുമെന്ന് റിപ്പോര്‍ട്ട്
- മീഥേന്‍ പുറംതള്ളല്‍ 2019 ലെ ദേശീയ കണക്കിനെ അപേക്ഷിച്ച് 106 ശതമാനം വര്‍ധിക്കും
- ഇത് പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
- കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകമാണ് മീഥേന്‍
കല്‍ക്കരി ഖനനത്തില്‍ നിന്നുള്ള ഇന്ത്യയുടെ വാര്‍ഷിക മീഥേന്‍ വാതകത്തിന്റെ പുറംതള്ളല്‍ 2019 നെ അപേക്ഷിച്ച് 2029 ഓടെ ഇരട്ടിയിലധികം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകത നിറവേറ്റുന്നതിനായി കല്‍ക്കരി ഉത്പാദനം ഉയര്‍ച്ചുന്ന സാഹചര്യത്തിലാണിത്.
അതിവേഗം വികസിക്കുന്ന രാജ്യത്തിന്റെ മൊത്തം കല്‍ക്കരി ഖനിയിലെ മീഥേന്‍ ഉദ്വമനം 2019 ലെ അവസാന ദേശീയ കണക്കിനെ അപേക്ഷിച്ച് 106 ശതമാനം വര്‍ധിക്കുമെന്ന് ഗ്ലോബല്‍ എനര്‍ജി തിങ്ക് ടാങ്ക് എംബറിന്റെ റിപ്പോര്‍ട്ട് പറയുന്നു.
വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനും കല്‍ക്കരി ഇറക്കുമതി കുറയ്ക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനാല്‍ ആഭ്യന്തര കല്‍ക്കരി ഖനനത്തില്‍ ഗണ്യമായ വിപുലീകരണത്തിനും അതിന്റെ ഗണ്യമായ പുനരുപയോഗ ഊര്‍ജ്ജ വിപുലീകരണത്തിനും പദ്ധതിയിടുകയാണ്. ഇത് മാലിന്യത്തിന്റെ പുറംതള്ളലിന് കാരണമാകും.
കല്‍ക്കരി ഖനിയിലെ മീഥേന്‍ ഉദ്വമനം 2029 ഓടെ പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ കവിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മീഥേന്‍ ഒരു ശക്തമായ ഹരിതഗൃഹ വാതകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വാതകമാണിത്. ഇതിന്റെ പുറംതള്ളല്‍ അന്തരീക്ഷത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടാക്കും. വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള ആഗോള താപനിലയിലെ ഏതാണ്ട് മൂന്നിലൊന്ന് വര്‍ധനവിന് ഇത് കാരണമാണ്.
ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ കല്‍ക്കരി ഉല്‍പ്പാദകരാണ്. ഈ ദശകത്തില്‍ അതിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇത് 1.5 ബില്യണ്‍ ടണ്ണിലധികം എന്ന വാര്‍ഷിക ഉല്‍പാദന നിരക്കിലെത്തിയിട്ടുണ്ട്.