ട്രെയിൻ വൈകിയാൽ സൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്: അടിമുടി മാറാന്‍ ഇന്ത്യന്‍ റെയില്‍വേ
സമയം തെറ്റിയോടുന്ന ട്രെയിനുകള്‍ നമ്മുടെ യാത്രാപ്ലാനുകളെ മൊത്തത്തില്‍ തകിടം മറിക്കാറുണ്ട്. പല കാരണങ്ങളാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെയൊക്കെ വൈകുന്ന ട്രെയിനുകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാൽ ഇതാ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്‌നാക്‌സും നല്‍കാന്‍ റെയില്‍വെ ആലോചിക്കുന്നു. പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസുകളിലാണ് ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.
IRCTC കാറ്ററിംഗ് നയം അടിസ്ഥാനമാക്കി പ്രത്യേക ഭക്ഷണ ഓപ്ഷനുകൾകളാണ് യാത്രക്കാർക്ക് നൽകുന്നത്. യാത്രക്കാർക്ക് ബിസ്‌ക്കറ്റിനൊപ്പം ചായയോ കാപ്പിയോ, നൽകും. പഞ്ചസാരയുള്ളതും ഇല്ലാത്തതുമായ ചായയും കാപ്പിയും ലഭ്യമാകും. ഉച്ചഭക്ഷണത്തിൽ ചോറും പരിപ്പ് കറികളും ലഭിക്കും. വൈകുന്നേരത്തെ ചായയുടെ കൂടെ നാല് കഷ്ണം ബ്രെഡും ഒരു ഫ്രൂട്ട് ഡ്രിങ്കും ലഭിക്കുന്നതാണ്. അത്താഴത്തിന് യാത്രക്കാർക്ക് പൂരിയും മിശ്രിതമായ പച്ചക്കറികളും അച്ചാറും നൽകും. പ്രാദേശിക രുചിഭേദങ്ങൾ അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.
ട്രെയിൻ എത്താൻ വൈകുന്ന സന്ദർഭങ്ങളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ റീഫണ്ടും യാത്രക്കാർക്ക് നൽകുന്നതാണ്. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ റദ്ദാക്കുകയോ ബുക്കിംഗ് ആപ്പ് വഴി റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യാം. റെയിൽവേ കൗണ്ടറിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർ പണം തിരികെ ലഭിക്കുന്നതിന് നേരിട്ടെത്തി റദ്ദാക്കണം.
ഭക്ഷണത്തിനും റീഫണ്ടിനും പുറമേ, യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ മറ്റ് സൗകര്യങ്ങളും വിപുലീകരിക്കും. ട്രെയിനുകൾ വൈകുന്ന മുറയ്ക്ക് അധിക ചാർജ് ഈടാക്കാതെ വെയിറ്റിങ് റൂമുകൾ ഉപയോഗിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ സേവനം സദാസമയവും ലഭ്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകൾ ദീർഘനേരം പ്രവർത്തിക്കുന്ന സംവിധാനങ്ങളും സംഘടിപ്പിക്കും.