ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • മോദി യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി
  • പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനും തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിനും പ്രധാനമന്ത്രി അഭിനന്ദിച്ചു
;

Update: 2024-11-07 06:26 GMT
prime minister narendra modi congratulated trump
  • whatsapp icon

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിനും പ്രധാനമന്ത്രി അദ്ദേഹത്തെ ഊഷ്മളമായി അഭിനന്ദിച്ചു.

വിസ്മയകരവും ഉജ്വലവുമായ വിജയം അദ്ദേഹത്തിന്റെ നേതൃത്വത്തിലും കാഴ്ചപ്പാടിലുമുള്ള അമേരിക്കന്‍ ജനതയുടെ ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഊഴത്തിലെ ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ ഗുണപരമായ മുന്നോട്ടുപോക്കിനെ സൂചിപ്പിച്ച പ്രധാനമന്ത്രി, 2019 സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയും 2020 ഫെബ്രുവരിയില്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയും ഉള്‍പ്പെടെയുള്ള അവരുടെ അവിസ്മരണീയ ആശയവിനിമയങ്ങള്‍ അനുസ്മരിച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനും ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരുനേതാക്കളും ആവര്‍ത്തിച്ചു.

സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളില്‍ ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു. 

Tags:    

Similar News