പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? എട്ടിന്റെ പണി ഉറപ്പ്‌

Update: 2024-11-13 09:29 GMT

പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? എട്ടിന്റെ പണി ഉറപ്പ്‌

പാനും ആധാറും തമ്മില്‍ ഡിസംബര്‍ 31നകം ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്ന്‌ മുന്നറിയിപ്പ് നല്‍കി ആദായനികുതി വകുപ്പ്. നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാൻ കാർഡ് വഴിയാണ് നടക്കുന്നത്. അതിനാൽ പാൻ കാർഡ് നിർജ്ജീവമായാൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദേശം.

നിരവധി ഫിന്‍ടെക് സ്ഥാപനങ്ങള്‍ ഉപയോക്തൃ അനുമതിയില്ലാതെ ഉപഭോക്തൃ പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ പാന്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാന്‍, പാന്‍ വഴി വ്യക്തിഗത വിവരങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആദായനികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാൻ കാർഡും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

1.  www.incometax.gov.in ൽ പ്രവേശിക്കുക

2.  ഹോംപേജിൽ, 'Quick Links' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

3. ലിങ്ക് ആധാർ സ്റ്റാറ്റസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. പാൻ, ആധാർ കാർഡ് നമ്പറുകൾ നൽകുക

4.  പാനും ആധാറും നേരത്തെ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, 'ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്എന്ന് മെസേജ് വരും

Tags:    

Similar News