ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: ഇരയായാല്‍ 1 മണിക്കൂറിനകം അറിയിക്കണമെന്ന് പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്ന് കേരള പൊലീസ് നിർദ്ദേശം നൽകി. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ് . www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പോലീസ് അറിയിച്ചു.