വീട്ടിലെ പാചകത്തിനും വിലയേറുന്നു
- തക്കാളി വില ഉയര്‍ന്ന നിലയില്‍ തുടരുന്നത് ഭക്ഷണവിലയെ ബാധിക്കുന്നു
- നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 6 ശതമാനം വില വര്‍ധിച്ചു
- ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ ഓഗസ്റ്റ് 12 ന്
തക്കാളി വില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ജൂലൈയില്‍ വീട്ടില്‍ പാകം ചെയ്ത താലിയുടെ വില ഉയര്‍ന്നതായിതന്നെ തുടര്‍ന്നതായി ക്രിസില്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.
ജൂലായില്‍ വെജിറ്റേറിയന്‍ താലിയുടെ വില 11 ശതമാനം വര്‍ധിച്ചു, അതേസമയം മുന്‍ മാസത്തെ അപേക്ഷിച്ച് നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 6 ശതമാനം വില വര്‍ധിച്ചു. തക്കാളി വില മാസംതോറും 55 ശതമാനം ഉയര്‍ന്നു.
പ്രധാന സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വേനല്‍ക്കാല വിളകളെ ബാധിക്കുന്ന ഉയര്‍ന്ന താപനിലയാണ് തക്കാളിയുടെ ദൗര്‍ലഭ്യത്തിന് കാരണമായത്.
കൂടാതെ, കര്‍ണാടകയില്‍ മെയ് മാസത്തിലെ മഴ വെള്ളീച്ചയുടെ ആക്രമണം വര്‍ധിപ്പിക്കുകയും അതുവഴി വിള ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്തതായി ക്രിസില്‍ അഭിപ്രായപ്പെട്ടു.
ഉള്ളി, കിഴങ്ങ് എന്നിവയുടെ വിലവര്‍ധനയും ഇരട്ട അക്കത്തില്‍ തുടര്‍ന്നു. ഉള്ളിവില 20 ശതമാനവും കിഴങ്ങുവില 16 ശതമാനവും വര്‍ധിച്ചു.
റാബി ഉല്‍പ്പാദനം കുറഞ്ഞത് ഉള്ളി വിലയെ ബാധിച്ചപ്പോള്‍, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വരള്‍ച്ച ബാധിച്ചത് ഉരുളക്കിഴങ്ങ് ഉല്‍പാദനത്തെ ബാധിച്ചതായി കത്രിസില്‍ പറയുന്നു.
എന്നിരുന്നാലും, ഉയര്‍ന്ന അടിസ്ഥാന വില പിടിച്ചുനിര്‍ത്താന്‍ സഹായിച്ചതിനാല്‍ വെജ്, നോണ്‍-വെജ് താലി എന്നിവയുടെ വില വര്‍ഷത്തില്‍ കുറവായിരുന്നു.
അടിസ്ഥാന ഇഫക്റ്റുകള്‍ വില നിയന്ത്രിക്കുന്നതിനാല്‍ ഈ മാസം മുതല്‍ ഭക്ഷ്യവിലപ്പെരുപ്പം കുറയാന്‍ സാധ്യതയുണ്ട്. ജൂലൈയിലെ ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ ഓഗസ്റ്റ് 12 ന് സര്‍ക്കാര്‍ പുറത്തുവിടും.