കേരളത്തിലെയും പഞ്ചാബിലെയും എച്ച് ഐഎല്ലിന്റെ യൂണിറ്റുകൾ പൂട്ടും

കഴിഞ്ഞ അഞ്ചു മാസ കാലമായി യൂണിറ്റിലെ തൊഴിലാളികളുടെ ശമ്പള വിതരണമടക്കം മുടങ്ങി കിടക്കുകയാണെന്നും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് സഹമന്ത്രി ഭഗവന്ത് ഖുബ വ്യക്തമാക്കി.

Update: 2023-03-17 12:45 GMT

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സിന്റെ രണ്ട് യൂണിറ്റുകൾ അടക്കുമെന്ന്  കേന്ദ്രസർക്കാർ. കേരളത്തിലെയും, പഞ്ചാബിലെയും യൂണിറ്റുകളാണ് അടച്ചു പൂട്ടുന്നത്. കഴിഞ്ഞ അഞ്ചു മാസ കാലമായി യൂണിറ്റിലെ തൊഴിലാളികളുടെ ശമ്പള വിതരണമടക്കം  മുടങ്ങി കിടക്കുകയാണെന്നും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് സഹമന്ത്രി ഭഗവന്ത് ഖുബ വ്യക്തമാക്കി.

ഇത് പരിഹരിക്കാൻ, എച്ച്ഐഎല്ലിന്റെ പഞ്ചാബിലെ ബതിന്ഡയും കേരളത്തിലെ ഉദ്യോഗമണ്ഡലും അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ  വോളണ്ടറി റിട്ടയർമെന്റ് സ്കീം പ്രകാരം, അടച്ചു പൂട്ടാൻ നിർദേശിച്ച രണ്ട് യൂണിറ്റുകളിലെയും ജീവനക്കാരുടെ ബാക്കി കുടിശ്ശിക നല്കുന്നതടക്കമുള്ള ചെലവുകൾ നിറവേറ്റുന്നതിനുള്ള  ഫണ്ട്  സർക്കാരിൽ നിന്ന് സമാഹരിക്കാനും നിർദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കേരള പ്ലാന്റിലെ ഡിഡിടി ഉൽപ്പാദനം ക്രമാനുഗതമായി കുറയ്ക്കുകയും, തുടർന്ന് പൂർണമായും നിർത്തുകയും ചെയ്തതിനാൽ, കാർഷിക രാസവസ്തുക്കൾക്കുള്ള വിതരണം ഉയർന്ന ഉൽപാദനച്ചെലവിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഗതാഗത ചിലവുകളും നിയന്ത്രണാതീതമായി ഉയർന്നു. കുറഞ്ഞ ശേഷി വിനിയോഗം പ്രവർത്തന ചെലവ് വർധിപ്പിച്ചു.

പഞ്ചാബ് പ്ലാന്റ് കീടനാശിനികൾക്കായുള്ള ഒരു അഗ്രോകെമിക്കൽ ഫോർമുലേഷൻ പ്ലാന്റാണ്. യന്ത്ര വൽക്കരണത്തിന്റെ ദൗർബല്യം, ഉയർന്ന പാക്കിങ് ചെലവ്, ഉയർന്ന ജീവനക്കാരുടെ എണ്ണം, അസംസ്കൃത വസ്തുക്കളുടെ ദൗർബല്യം മുതലായവയാണ്‌ പഞ്ചാബിലെ പ്ലാന്റ് പൂട്ടുന്നതിനു കാരണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളാൽ യൂണിറ്റുകളുടെ പ്രവർത്തനം നിർത്തലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News