അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കനത്തമഴ പെയ്‌തേക്കും
  • മലോയര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

Update: 2024-12-02 03:45 GMT

കനത്തമഴയെത്തുടര്‍ന്ന് കേരളത്തിലെ നാല് ജില്ലകളില്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഫെംഗല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

പ്രവചനം അനുസരിച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച (ഡിസംബര്‍ 2) അതിശക്തമായ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കും.

മലോയര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പല സ്ഥലങ്ങളിലും അതിതീവ്ര മഴയ്ക്കും സ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശമായ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഫെംഗല്‍ ചുഴലിക്കാറ്റ് ഞായറാഴ്ച വൈകി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായും ക്രമേണ ദുര്‍ബലമാകാനും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

പുതുച്ചേരിയിലെ ഏറ്റവും ഉയര്‍ന്ന മഴയായ 48.6 സെന്റീമീറ്റര്‍ ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൈലാസ്‌നാഥന്‍ പറഞ്ഞു. 

Tags:    

Similar News