എച്ച് ഡി എഫ് സി ബാങ്കിന്റെ രണ്ടാം പാദ ലാഭം 51 % കൂടി 16811 കോടി
വരുമാനം 114 .8 ശതമാന൦ വർധിച്ചു 66317 കോടി ആയി.
എച്ച് ഡി എഫ് സി ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തിന്റെ സെപ്റ്റംബർ 30 നു അവസാനിച്ച രണ്ടാം പാദത്തിൽ സംയോജിത അറ്റാദായം 51 .1 ശതമാനം വർധിച്ചു 16811 കോടിയായി.
ഹൗസിങ് ഫിനാസ് കമ്പനിയായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്കുമായി ലയിച്ചതിനു ശേഷമുള്ള ആദ്യ സാമ്പത്തിക ഫലങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ കാലയളവിൽ ബാങ്കിന്റെ സംയോജിത വരുമാനം 114 .8 ശതമാന൦ വർധിച്ചു 66317 കോടി ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ വരുമാനം 30 ,871 കോടി ആയിരുന്നു. ഒരു ഓഹരിയിൽ നിന്നുള്ള വരുമാനം 22 .2 രൂപയും.
സെപ്റ്റംബർ 30 , 2023 നു അവസാനിച്ച ഈ സാമ്പത്തിക വര്ഷത്തെ ആദ്യത്തെ 6 മാസത്തെ കമ്പനിയുടെ സംയോജിത ലാഭം 29 , 182 കോടിയാണ്. ഇത് കഴിഞ്ഞ വർഷത്തെ ആദ്യത്തെ 6 മാസത്തേക്കാൾ 40 .9 ശതമാനം കൂടുതലാണ്.
കമ്പനിയുടെ തനതു (ഉപസ്ഥാപനങ്ങൾ ഒഴിച്ച് ) ലാഭം ഈ കാലയളവിൽ 33 .1 ശതമാനം കൂടി 38 ,093 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ തനതു ലാഭം 28 ,617 കോടി ആയിരുന്നു.
രണ്ടാം പാദത്തിൽ പലിശയിൽ നിന്നുള്ള വരുമാനം 30 .3 ശതമാനം കൂടി 27385 കോടിയായി. ഈ കാലയളവിൽ ബാങ്കിലെ ഡിപ്പോസിറ് 21 , 72 ,858 കോടിയും,