വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്

റെയ്ഡ് നടത്തുന്നത് 101 കേന്ദ്രങ്ങളിൽ;

Update: 2024-05-23 06:26 GMT
raid will be conducted at 101 centres
  • whatsapp icon

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്.

 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന നടത്തുകയാണ്. പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്,എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതർ അറിയിച്ചു.


Tags:    

Similar News