ജിസാറ്റ്-20യുടെ വിക്ഷേപണം വിജയം

  • സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു ദൗത്യം
  • 4,700 കിലോഗ്രാമുള്ള ഉപഗ്രഹം ഇന്ത്യന്‍ വിക്ഷേപണ വാഹനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയാത്തതായിരുന്നു
  • ഇതിനെത്തുടര്‍ന്നാണ് ഐഎസ്ആര്‍ഒ സ്‌പേസ് എക്സുമായി സഹകരിച്ചത്

Update: 2024-11-19 11:32 GMT

ഐഎസ്ആര്‍ഒ വികസിപ്പിച്ച ജിസാറ്റ്- 20 വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. പുലര്‍ച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ ദൗത്യം പൂര്‍ത്തീകരിച്ചു.

4,700 കിലോഗ്രാമുള്ള ഉപഗ്രഹം, ഇന്ത്യയുടെ ആശയവിനിമയ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 14 വര്‍ഷത്തെ ദൗത്യ ആയുസ്സുള്ള കാ-ബാന്‍ഡ് ഹൈ-ത്രൂപുട്ട് കമ്മ്യൂണിക്കേഷന്‍സ് പേലോഡ് ഇതിലുണ്ട്. ഉപഗ്രഹം, പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞാല്‍, വിദൂര പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ രാജ്യത്തുടനീളം സുപ്രധാന സേവനങ്ങള്‍ നല്‍കും.

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് 2024 ജനുവരി 3 ന് ആണ് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി സഹകരണം പ്രഖ്യാപിച്ചത്. ഇന്ത്യ 430-ലധികം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ടെങ്കിലും, ഈ ഉപഗ്രഹം ഒരു ഇന്ത്യന്‍ വിക്ഷേപണ വാഹനത്തിന് ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്തത്ര ഭാരമുള്ളതായിരുന്നു . ഇതോടെയാണ് സ്പേസ് എക്സുമായും ഇസ്റോയുമായും സഹകരിച്ച് വിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ഈ വിക്ഷേപണം ഇസ്രോയും സ്പേസ് എക്സും തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണം കൂടിയാണ്.

Tags:    

Similar News