ജി20: വാണിജ്യ,നിക്ഷേപയോഗം ജയ്പൂരില്‍

  • യോഗത്തില്‍ മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും
  • ആഗോള നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും
;

Update: 2023-08-21 05:42 GMT
ജി20: വാണിജ്യ,നിക്ഷേപയോഗം  ജയ്പൂരില്‍
  • whatsapp icon

ജി20യുടെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജയ്പൂരില്‍ നടക്കും.അംഗരാജ്യങ്ങളില്‍നിന്നുള്ള നിന്നുള്ള വാണിജ്യ, നിക്ഷേപ മന്ത്രിമാര്‍, അന്താരാഷ്ട്ര സംഘടനകളുടെ മേധാവികള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവർ  ഓഗസ്റ്റ് 24-25 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുന്നൂറിലധികം പ്രതിനിധികള്‍ ജയ്പൂരില്‍ എത്തുന്നുണ്ട്.

യുഎസ്, യുകെ, ചൈന, കാനഡ, ഇന്തോനേഷ്യ, ജപ്പാന്‍, ഇയു, റിപ്പബ്ലിക് ഓഫ് കൊറിയ, തുര്‍ക്കി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, നെതര്‍ലന്‍ഡ്സ്, ഒമാന്‍, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അധ്യക്ഷനാകും.

ഓഗസ്റ്റ് 24 ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍, ആഗോള വ്യാപാര, നിക്ഷേപ വിഷയങ്ങളില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശവും പ്ലേ ചെയ്യും.

ആഗോള വളര്‍ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ബഹുരാഷ്ട്ര വ്യാപാരം, കടലാസ് രഹിത വ്യാപാരത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തല്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായ വ്യാപാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു താല്‍പ്പര്യ വിഷയങ്ങളെക്കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. ഈ ചര്‍ച്ചകളില്‍ നിന്നുള്ള ഫലങ്ങള്‍ ആഗോള വ്യാപാരവും നിക്ഷേപവും ത്വരിതപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുമെന്ന് കരുതപ്പെടുന്നു.

2023 ഓഗസ്റ്റ് 21, 22 തീയതികളില്‍ ഇതേ വേദിയില്‍ മന്ത്രിതല യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ജി 20 രാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അഞ്ച് മുന്‍ഗണനാ വിഷയങ്ങളില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും.

Tags:    

Similar News