സുരക്ഷിത ഭക്ഷണം: മഹാകുഭമേളയില്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകള്‍ വിന്യസിച്ചു

  • ശുചിത്വ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കാന്‍ 56 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍
  • ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഒന്നിലധികം ടീമുകള്‍
  • ഹോട്ടലുകള്‍, ധാബകള്‍, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയില്‍ പതിവായി പരിശോധന

Update: 2025-01-20 06:19 GMT

മഹാകുംഭമേളയില്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഫുഡ് ടെസ്റ്റിംഗ് ലാബുകള്‍ വിന്യസിച്ചു. ഭക്തര്‍ക്ക് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാന്‍ വലിയ തോതിലുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം എഫ് എസ് എസ് എ ഐ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെയും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളേയും (ഫുഡ് സേഫ്റ്റി ഓണ്‍ വീലുകളില്‍) വിന്യസിക്കുകയും ബോധവത്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച്, എഫ്എസ്എസ്എഐ 10 മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളും ഫുഡ് അനലിസ്റ്റുകളും മഹാ കുംഭ് ഏരിയയില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ ലാബുകള്‍ ഭക്ഷ്യ വില്‍പനക്കാരെയും പൊതുജനങ്ങളെയും സുരക്ഷിതമായ ഭക്ഷണ രീതികളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതോടൊപ്പം മായം കലര്‍ത്തല്‍, കേടുപാടുകള്‍ എന്നിവയ്ക്കായി സ്ഥലത്തുതന്നെ പരിശോധനകള്‍ നടത്തുന്നു.

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, മേളയെ അഞ്ച് സോണുകളായും 25 സെക്ടറുകളായും തിരിച്ചിരിക്കുന്നു. ശുചിത്വ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കാന്‍ 56 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ (എഫ്എസ്ഒ) നിയോഗിച്ചിട്ടുണ്ട്. ഓരോ മേഖലയ്ക്കും രണ്ട് എഫ്എസ്ഒകള്‍ ഉണ്ട്. അതേസമയം ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ (സിഎഫ്എസ്ഒ) സോണുകളുടെ മേല്‍നോട്ടം വഹിക്കുന്നു. സെക്ടര്‍ 24ലെ സങ്കട് മോചന്‍ മാര്‍ഗിലുള്ള ഒരു കേന്ദ്ര ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഒന്നിലധികം ടീമുകള്‍ ഹോട്ടലുകള്‍, ധാബകള്‍, ഭക്ഷണ സ്റ്റാളുകള്‍ എന്നിവ പതിവായി പരിശോധിക്കുന്നു. സംഘങ്ങള്‍ ഭക്ഷ്യസുരക്ഷാ പരാതികളോട് പ്രതികരിക്കുകയും പാചകരീതികളും ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളും പരിശോധിക്കുകയും ചെയ്യുന്നു. അരി, പഞ്ചസാര, ഗോതമ്പ് പൊടി തുടങ്ങിയ അവശ്യ ഭക്ഷ്യ വസ്തുക്കളും വാരണാസിയിലെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ പരിശോധിക്കുന്നുണ്ട്.

പൊതുജനങ്ങളുമായി ഇടപഴകുന്നതിനായി, തെരുവ് നാടകങ്ങള്‍ (നുക്കാദ് നാടകങ്ങള്‍), തത്സമയ ഭക്ഷ്യസുരക്ഷാ ക്വിസുകള്‍, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍, ലൈസന്‍സിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ സെഷനുകള്‍ എന്നിവയുള്ള ഒരു ഇന്ററാക്ടീവ് പവലിയന്‍ എഫ്എസ്എസ്എഐ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണരീതികളുടെ പ്രാധാന്യത്തെക്കുറിച്ച് ഭക്തരെയും കച്ചവടക്കാരെയും ബോധവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യം. 

Tags:    

Similar News