പഴംപൊരി ഇനി 'സെലിബ്രിറ്റി' ; ജിഎസ്ടി 18 %

Update: 2025-01-25 07:20 GMT

മലയാളികളുടെ ഇഷ്ട പലഹാരമായ പഴംപൊരിക്ക് ഇനി മുതല്‍ 18 ശതമാനവും, ഉണ്ണിയപ്പത്തിന് 5 ശതമാനവും ജിഎസ്ടി നല്‍കണം. മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ചെറിയ നികുതി ഇനത്തിലാണ് ഉള്‍പെടുത്തിയിട്ടുള്ളതെങ്കിലും അവയിലെ ചേരുവകളുടെ അടിസ്ഥാനത്തിലാണ് നികുതിയില്‍ മാറ്റം വരുന്നത്.

കേരള ബേക്കേഴ്സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച് നികുതി ഘടനയില്‍ പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നത്. ഹാര്‍മണൈസ്ഡ് സിസ്റ്റം ഒഫ് നോമന്‍ക്ലേച്ചര്‍ (HSN) എന്ന കോഡ് ഉപയോഗിച്ചാണ് നികുതി നിശ്ചയിക്കുന്നത്. ഓരോ ഇനത്തിനും അനുബന്ധമായ ഒരു HSN കോഡ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിര്‍ണയിക്കുന്നത്.

പാര്‍ട്സ് ഒഫ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് എന്നതിനു കീഴിലാണ് പഴംപൊരി വരേണ്ടത്. എന്നാല്‍ ഇതിൽ കടലമാവ് ഉപയോഗിക്കുന്നതിനാൽ ഉയര്‍ന്ന നികുതി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴംപൊരി ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട മൈക്രോ യൂണിറ്റുകള്‍ക്ക് ജിഎസ്ടി 18 ശതമാനമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈയിടെ ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 

ഉഴുന്നുവട, പരിപ്പുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്ലറ്റ്, ബര്‍ഗര്‍, പപ്സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ബേക്കറികള്‍ നികുതി ഈടാക്കുന്നത്. അതേസമയം, ചിപ്സ്, പക്കാവട, അച്ചപ്പം, മിക്സ്ചര്‍, കാരസേവ, ശര്‍ക്കര ഉപ്പേരി, പൊട്ടറ്റോ -കപ്പ ചിപ്സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് ജിഎസ്ടി. 

Tags:    

Similar News