ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? സൗജന്യ സേവനത്തിനുള്ള കാലാവധി വീണ്ടും നീട്ടി, വിശദാംശങ്ങൾ അറിയാം

Update: 2024-12-17 09:59 GMT

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2025 ജൂണ്‍ 14 വരെ അപ്‌ഡേറ്റ് ചെയ്യാം. ഡിസംബര്‍ 14ന് അവസാനിക്കാനിരിക്കേയാണ് ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി യുഐഡിഎഐ ആറുമാസത്തേയ്ക്ക് കൂടി നീട്ടിയത്.

 ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടിയത്. തീയതി നീട്ടിയതോടെ ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ സേവനം വീണ്ടും ഫീസില്ലാതെ ഉപയോഗപ്പെടുത്താം.

മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സർവീസ്. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. എന്നാൽ , ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങളിൽ മാറ്റം ഉണ്ടെങ്കിൽ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി അപ്ഡേറ്റ് ചെയ്യേണ്ടി വരും. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Tags:    

Similar News