അഞ്ചാം തവണയും നിര്‍മല സീതാരാമന്‍ ഫോബ്‌സ് പട്ടികയിൽ

  • കൂടെ കിരണ്‍ മജുംദാര്‍ഷാ, റോഷ്‌നി നാടാര്‍ സോമ മൊണ്ടല്‍
  • ഇസി മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍-നാണ് ഒന്നാം സ്ഥാനം
  • ക്രിസ്റ്റീന്‍ ലഗാര്‍ഡെയും കമലാ ഹാരിസും രണ്ടും മൂന്നും സ്ഥാനക്കാർ

Update: 2023-12-06 12:10 GMT

തുടര്‍ച്ചയായി അഞ്ചാം തവണയും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടംനേടി. നിര്‍മല സീതാരാമന്‍ കൂടാതെ, ഇന്ത്യയില്‍ നിന്ന് ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ഷാ, എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ എന്നീ  ഇന്ത്യന്‍ വനിതകളും പട്ടികയില്‍ ഇടംപിടിച്ചു.

പട്ടികയില്‍ 32ാം സ്ഥാനത്താണ് നിര്‍മല സീതാരാമന്‍. 2021ല്‍ 37ാം റാങ്കിലും 2020ല്‍ 41ാം റാങ്കിലും 2019ല്‍ 34ാം റാങ്കിലും അവര്‍ ഇടംനേടിയിരുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ മേധാവിയായ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡെ രണ്ടാം സ്ഥാനത്തും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.

നിര്‍മല സീതാരാമന്‍

2019 മെയ് മാസത്തിലാണ് ഇന്ത്യയുടെ ധനമന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ്, യുകെയിലെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേള്‍ഡ് സര്‍വീസിലും അവര്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചു, കൂടാതെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചു.

റോഷ്‌നി നാടാര്‍ മല്‍ഹോത്ര

എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറിന്റെ മകളാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര, 2020 ജൂലൈയില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുത്തു. കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് റോഷ്‌നി നാടാര്‍ മല്‍ഹോത്രയാണ്. (ലിസ്റ്റിൽ  60-ാം  സ്ഥാനം)

സോമ മൊണ്ടല്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍. 2021 ല്‍ ചുമതല ഏറ്റെടുക്കുകയും അവരുടെ നേതൃത്വത്തിന്റെ ഉദ്ഘാടന വര്‍ഷത്തില്‍ മൂന്നിരട്ടി ലാഭം മൂന്നിരട്ടിയായി ഉയര്‍ത്തി. (ലിസ്റ്റിൽ 70-ാം സ്ഥാനം)

കിരണ്‍ മജുംദാര്‍ഷാ

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളില്‍ ഒരാളായി കിരണ്‍ മജുംദാര്‍ഷായെ ഫോര്‍ബ്‌സ് അംഗീകരിക്കുന്നു. 1978 ല്‍ സ്ഥാപിതമായ ബയോകോണ്‍ സ്ഥാപിച്ചു. മലേഷ്യയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍സുലിന്‍ ഫാക്ടറിയായി ബയോഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തെ വിജയത്തിലേക്ക് നയിച്ചു.  (ലിസ്റ്റിൽ 76-ാം സ്ഥാനം)

Tags:    

Similar News