സൈബര്‍ തട്ടിപ്പിന് ഇരയായി മുൻ ഹൈക്കോടതി ജഡ്ജി; നഷ്ടമായത് 90 ലക്ഷം രൂപ!

Update: 2025-01-16 10:35 GMT

മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി പരാതി.  ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്ട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടവര്‍ 90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാം തീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയത്. ജഡ്ജിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ ഹിൽ പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. 

ജഡ്ജിയുടെ അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ഇവർ ചേർത്തിരുന്നു. പിന്നീട് ഇതുവഴിയാണ് ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. പണമയക്കേണ്ട ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ നൽകുകയും ജഡ്ജി ഇതുവഴി പണം അയക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ജഡ്ജിയിൽ നിന്നും ഇവർ 90 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. 

Tags:    

Similar News