ആളോഹരി വരുമാനത്തില്‍ വന്‍ കുതിപ്പ് ഉണ്ടാകും:ധനമന്ത്രി

  • സമ്പദ് വ്യവസ്ഥയില്‍ യുവജനങ്ങള്‍ക്ക് ഏറെ പ്രാധാന്യം
  • ഇന്ത്യ ഇന്ന് ആഗോള വിപണികളുമായി മത്സരിക്കുന്നു
;

Update: 2024-10-04 10:04 GMT
finance minister said that per capita income will grow by 2,000 dollars
  • whatsapp icon

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആളോഹരി വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൗടില്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കവേ, വരുന്ന അര്‍ദ്ധ ദശകത്തില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,000 ഡോളര്‍ അധികമായി വളരുമെന്നാണ് ധനമന്ത്രി വിലയിരുത്തിയത്.

2,730 ഡോളര്‍ പ്രതിശീര്‍ഷ വരുമാനം കൈവരിക്കാന്‍ രാജ്യം 75 വര്‍ഷമെടുത്തപ്പോള്‍, അടുത്ത കുതിപ്പ് വളരെ വേഗത്തില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സീതാരാമന്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉപഭോഗത്തിന്റെ നിര്‍ണായക പങ്കും ഇന്ത്യയിലെ യുവജന ജനസംഖ്യയുടെ പ്രാധാന്യവും അവര്‍ ചൂണ്ടിക്കാണിച്ചു. ഏകദേശം 43 ശതമാനം 24 വയസ്സിന് താഴെയുള്ളവരാണ്, ജൈവ ഉപഭോഗ വളര്‍ച്ചയ്ക്ക് ഇത് ഒരു പ്രധാന ഘടകമാണെന്ന് അവര്‍ പറഞ്ഞു.

സാമ്പത്തിക രംഗത്ത് ഇന്ത്യ ഇന്ന് ആഗോള വിപണികളുമായി മത്സരിക്കുകയാണ്. ഇത് രാജ്യത്തിന്റെ വളര്‍ച്ചക്ക് കുതിപ്പേകുന്നു. സാമ്പത്തിക ഭാവിയിലേക്ക് സംഭാവന നല്‍കുന്നതിന് യുവതലമുറയെ മാനസികമായും ശാരീരികമായും പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അനുകൂലമായ ആഗോള വ്യാപാര-നിക്ഷേപ അന്തരീക്ഷത്തില്‍ നിന്ന് അതിന്റെ വളര്‍ച്ച എങ്ങനെ പ്രയോജനപ്പെട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രകടനത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ വേറിട്ടുനില്‍ക്കുന്നുവെന്നും വരും വര്‍ഷങ്ങളിലും അത് തുടരുമെന്നും ധനമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'നമ്മള്‍ മറ്റ് പല രാജ്യങ്ങളെക്കാളും വളരെ മെച്ചപ്പെട്ട നിലയിലാണ്, വികസിത രാജ്യങ്ങള്‍ പോലും. ഇന്ന് അവര്‍ വളരാന്‍ പാടുപെടുകയാണ്,' അവര്‍ പറഞ്ഞു. 'ഈ വര്‍ഷവും ഭാവിയിലും ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ വേറിട്ടുനില്‍ക്കുകയാണ്.'

2023-24 ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളര്‍ന്നുവെന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. അതേസമയം, ജൂലൈയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023-24, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലുള്ള വളര്‍ച്ച പ്രവചിക്കുന്നു.

Tags:    

Similar News