ശൈത്യകാലത്ത് കൂടുതല്‍ വിമാന സർവീസുകള്‍
8 .16 ശതമാനം വർദ്ധനവാണ് ഈ വർഷത്തെ ഷെഡ്യൂളില്‍
ഇനി ശീതകാല ഷെഡ്യൂളില്‍ ആഴ്ചയിൽ 118 വിമാനത്താവളങ്ങളില്‍ നിന്നായി 23,732 ഫ്ലെെറ്റുകള്‍.മുന്‍വർഷത്തേക്കാള്‍ 8.16 ശതമാനം കൂടുതലാണിത്. ഈ ഷെഡ്യൂള്‍ 2023 ഒക്ടോബർ 29 മുതല്‍ 2024 മാർച്ച് 30 വരെയാണ് പ്രാബല്യത്തിലുണ്ടാകുക.ഷെഡ്യൂള്‍ ചെയ്ത വിമാന കമ്പനികള്‍ക്ക് ഡിജിസിഎ അംഗീകാരം ലഭിച്ചു.
2022 ലെ ശീതകാല ഷെഡ്യൂളില്‍106 വിമാനത്താവളങ്ങളില്‍ നിന്നും 21941 ഫ്ലൈറ്റുകള്‍ ആഴ്ച്ചയില്‍ പുറപ്പെട്ടിരുന്നു.8 .16 ശതമാനം വർദ്ധനവാണ് ഈ വർഷത്തെ ഷെഡ്യൂളില്‍ കാണാൻ സാധിക്കുന്നത്.
എയർ ട്രാഫിക്കിംഗ് വർധിച്ചുകെണ്ടിരിക്കെ ഈ വർഷം ഏഴ ് വിമാനത്താവളങ്ങളാണ് ഡിജിസിഎ കൂട്ടിച്ചേർത്തത്. ആകെ 118 വിമാനത്താവളങ്ങള്‍.ഭട്ടിൻഡ, ജയ്‌സാൽമീർ, ലുധിയാന, നന്ദേഡ്, ശിവമോഗ, സേലം, ഉത്‌കേല, ഹിൻഡൺ, സീറോ എന്നിവയാണ് ഷെഡ്യൂൾ ചെയ്ത എയർലൈനുകൾ പ്രവർത്തിപ്പിക്കാൻ നിർദ്ദേശിക്കുന്ന പുതിയ വിമാനത്താവളങ്ങൾ.
2023 ലെ വേനൽക്കാല ഷെഡ്യൂളിൽ, 110 വിമാനത്താവളങ്ങളിൽ നിന്ന് ആഴ്ചയിൽ 22,907 ഫ്ളൈറ്റുകള്‍ ഉണ്ടായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023 ലെ ശൈത്യകാല ഷെഡ്യൂളിൽ പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണത്തിൽ 3.60 ശതമാനം വർധനവുണ്ടാകും.
എയർ ഇന്ത്യ എക്സ്പ്രസ്,എയർ ഏഷ്യ എക്സ്പ്രസ്,വിസ്താര എന്നിവയുള്‍പ്പെടുന്ന എയർ ഇന്ത്യ ഗ്രൂപ്പുകള്‍ ഈ ഷെഡ്യൂളില്‍ പ്രതിവാരം 6209 വിമാന സർവീസുകള്‍ നടത്തും.ഇതില്‍ എയർ ഇന്ത്യ എക്‌സ്പ്രസും എയർഏഷ്യ ഇന്ത്യയും ഒരുമിച്ച് പ്രതിവാരം 1940 ഫ്ലൈറ്റുകള‍്‍ പുറപ്പെടുവിക്കും.ഇവ രണ്ടും ലയിപ്പിക്കാനുള്ള ശ്രമത്തിലാണ്.വിസ്താര എയർലൈൻ ആഴ്ച്ചയില്‍ 1902 ഫ്ലൈറ്റുകളും സർവീസ് നടത്തും.ഈ വർഷം ശീതകാല ഷെഡ്യൂളിൽ ഇൻഡിഗോ പരമാവധി 13,119 പ്രതിവാര ആഭ്യന്തര വിമാന സർവീസുകൾ നടത്തും, ഇത് മുൻ വർഷത്തെക്കാളും 30.08 ശതമാനം വർധനവ് രേഖപ്പെടുത്തും.
ഇത് ഇന്ത്യയുടെ വിമാന യാത്രാ സർവീസുകളുടെ വർധിച്ചുവരുന്ന വ്യാപനവും പ്രവർത്തനക്ഷമതയും പ്രകടമാക്കുന്നു. സെപ്റ്റംബറിൽ നടന്ന സ്ലോട്ട് കോൺഫറൻസ് മീറ്റിംഗിന് ശേഷമാണ് ഡിജിസിഎ ഏറ്റവും പുതിയ ശൈത്യകാല ഷെഡ്യൂൾ അന്തിമമാക്കിയത്.