പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് ധനമന്ത്രി

Update: 2025-02-13 13:35 GMT

പുതിയ ആദായനികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. 1961 ലെ ആദായനികുതി നിയമത്തിന് പകരമായിട്ടാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ ഓം ബിർലയോട് ധനമന്ത്രി ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട പാനലിന്റെ ഘടനയും നിയമങ്ങളും സംബന്ധിച്ച് സ്പീക്കര്‍ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ അംഗീകരിക്കുന്ന മുറക്ക് സെലക്ട് കമ്മിറ്റി രൂപീകരിക്കും. 2026 ഏപ്രില്‍ മുതല്‍ ബില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. അതേസമയം അടുത്തമാസം പത്ത് വരെ ലോക്സഭ നടപടികള്‍ നിര്‍ത്തി വച്ച് കൊണ്ട് സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ നികുതി നിയമങ്ങളില്‍ ഉപയോഗിക്കുന്ന പദാവലി ലളിതമാക്കുക, അതുവഴി നികുതിദായകര്‍ക്ക് നികുതി അടയ്ക്കുന്നതും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതും എളുപ്പമാക്കുക എന്നതാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. അസസ്മെന്റ് ഇയര്‍, പ്രീവിയസ് ഇയര്‍, ഫിനാന്‍ഷ്യല്‍ ഇയര്‍ തുടങ്ങിയ നിലവിലെ പ്രയോഗങ്ങള്‍ മാറ്റി, ടാക്സ് ഇയര്‍ എന്ന് ഏകീകരിക്കുന്നതാണ് പുതിയ ബില്ലിലെ മാറ്റങ്ങളിലൊന്ന്. ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ 12 മാസമാണ് ടാക്സ് ഇയര്‍. അതേസമയം, നിലവിലെ നികുതി നിരക്കുകളിലോ സ്ലാബുകളിലോ ഒരു മാറ്റവുമില്ല. 

Tags:    

Similar News