ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസിന് ആർ ബി ഐ യുടെ 8 .8 ലക്ഷം പിഴ

ഫെഡറൽ ബാങ്കിന്റെ ഒരു ഉപസ്ഥാപനമാന് ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്

Update: 2023-09-26 09:32 GMT


കൊച്ചി :ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ  സർവീസസ് (ഫെഡ്‌ഫിന) എൻ ബി എഫ് സിസ് (നോൺ ബാങ്കിങിങ് ഫിനാൻഷ്യൽ കമ്പനി) ലെ തട്ടിപ്പുകൾ നിരീക്ഷിക്കുന്നത്തിനുള്ള  ചില വ്യവസ്ഥകളിൽ വീഴ്ച വരുത്തിയതിനു ആർ ബി ഐ   8 .80 ലക്ഷം രൂപ പിഴയിട്ടു. 

ഫെഡറൽ ബാങ്കിന്റെ ഒരു  ഉപസ്ഥാപനമാണ് നോൺ ബാങ്കിങ് ഫിനാഷ്യൽ കമ്പനി ആയ  ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ്

ഐ പി ഒ വിപണിയിൽ  പ്രവേശിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഫെഡ്‌ഫിനക്കു  എതിരെയുള്ള ആർ ബി ഐയുടെ ഈ നടപടി വിപണി ഗൗരവമായി വീക്ഷിക്കും. 

ഐ പി ഒ യിലൂടെ  പുതിയ ഓഹരികൾ നൽകി 750 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  കൂടാതെ, മാതൃ കമ്പനിയായ ഫെഡറൽ ബാങ്ക് അവർക്കു ഫെഡ്‌ഫിനിലുള്ള  ഓഹരികളിൽ 1 .64 കോടി ഓഹരികളും, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോർത്ത് അവർക്കു ഫെഡ്‌ഫിനിലുള്ള ഓഹരികളിൽ  5 .38 കോടി ഓഹരികളും ഐ പി ഒ യിലൂടെ  വിറ്റഴിക്കും. 

ഐ പി ഒ  ഇറക്കുന്നതിനു മുന്നോടിയായിട്ടുള്ള  ഡ്രാഫ്റ്റ്  റെഡ് ഹെറിങ് പ്രോസ്പെക്ട്സ്  ( ഡി ആർ എച്  പി ) ഫെഡ്‌ഫിന  സെബിയിൽ  ഫയൽ  ചെയ്തു.  

ഫെഡ്‌ഫിനയുടെ മാർച്ച് 31 , 2022 ലെ കണക്കനുസരിച്ചുള്ള  കമ്പനിയുടെ സാമ്പത്തികസ്ഥിതിയെ കുറിച്ചു നിയമപരമായി  ആർ ബി ഐ  നടത്തേണ്ട  അവലോകനത്തിൽ, ആർ ബി ഐ കമ്പനിയുടെ റിസ്ക് അസ്സെസ്സ്മെന്റ് റിപ്പോർട്ടും, ഇൻസ്‌പെക്ഷൻ റിപ്പോർട്ടും, സൂപ്പർവൈസറി കത്തുകളും മറ്റും അനുബന്ധ രേഖകളും പരിശോധിച്ചതിൽ നിന്ന് ഒരു തട്ടിപ്പു ആർ ബി ഐ ക്കു റിപ്പോർട്ട് ചെയ്യുന്നതിൽ കമ്പനിയുടെ ഭാഗത്തു കാലതാമസം ഉണ്ടായി എന്ന് കണ്ടെത്തി. തുടർന്ന്  കമ്പനിയുടെ  ഭാഗത്തു നിന്നുണ്ടായ വീഴ്ചക്ക്  എതിരെ നടപടി എടുക്കാതിരിക്കാൻ  കരണമുണ്ടങ്കിൽ ബോധിപ്പിക്കാൻ ആർ ബി ഐ  ആവശ്യപ്പെട്ടു. കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ , ആർ ബി ഐ കമ്പനിക്കു എതിരെ പിഴ ചുമത്തി.






T



Tags:    

Similar News