ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരി 29 നിര്‍ണ്ണായകം
- എന്‍എച്ച്എഐ ഉപഭോക്താക്കളോട് കെവൈസി അപ്‌ഡേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ വിവരങ്ങളെല്ലാം ഇവിടെ കാണാം.
- കെവൈസി അപ്‌ഡേഷന്റെ സ്റ്റാറ്റസ് കസ്റ്റമര്‍ പോര്‍ട്ടലിലെ മൈ പ്രൊഫൈലില്‍ കയറി പരിശോധിക്കാവുന്നതാണ്.
;

ഫാസ്ടാഗ് കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയ്യതി നാളെ (ഫെബ്രുവരി 29)യാണ്. കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത ഫാസ്ടാഗ് അക്കൗണ്ടുകള്‍ ബാങ്കുകള്‍ ഡിയാക്ടിവേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. ഒരു വാഹനത്തിന് ഒന്നില്‍ കൂടുതല്‍ ഫാസ്ടാഗുകള്‍ നല്‍കുന്നതും കെവൈസി വിവരങ്ങളില്ലാതെ ഫാസ്ടാഗ് അനുവദിക്കുന്നതും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ദേശീയ പാത അതോറിറ്റിയെ (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എന്‍എച്ച്എഐ ഉപഭോക്താക്കളോട് കെവൈസി അപ്‌ഡേഷന്‍ ആവശ്യപ്പെട്ടത്.
കെവൈസി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി https://fastag.ihmcl.com എന്ന ലിങ്ക് വഴി ഇന്ത്യന്‍ ഹൈവേ മാനേജ്‌മെന്റ് കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാം. ലോഗിന്‍ ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍, പാസ് വേഡ് ഉണ്ടെങ്കില്‍ അത് അല്ലെങ്കില്‍ ഒടിപി നല്‍കി വാലിഡ് (സാധുത) ചെയ്തതിനുശേഷമേ ലോഗിന്‍ ചെയ്യാന്‍ സാധിക്കൂ.
ഡാഷ് ബോര്‍ഡിലെ ' മൈ പ്രൊഫൈല്‍' എന്ന മെനുവില്‍ ക്ലിക്കില്‍ ചെയ്യണം. അതില്‍ ഉപഭോക്താക്കളുടെ കെവൈസിയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ വിവരങ്ങളെല്ലാം ഇവിടെ കാണാം.
കെവൈസി സബ്‌സെക്ഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അതില്‍ കസ്റ്റമര്‍ ടൈപ്പ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. അതില്‍ നിര്‍ബന്ധമായും നല്‍കേണ്ട വിവരങ്ങള്‍ നല്‍കുക. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവയും അതോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം. അതിനുശേഷം ഡിക്ലറേഷനില്‍ ക്ലിക്ക് ചെയ്ത് കെവൈസി വെരിഫിക്കേഷന്‍ പ്രോസസ് സമര്‍പ്പിക്കാം. റിക്വസ്റ്റ് നല്‍കി ഏകദേശം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ കെവൈസി അപ്‌ഡേഷന്‍ പൂര്‍ത്തിയാകും. കെവൈസി അപ്‌ഡേഷന്റെ സ്റ്റാറ്റസ് കസ്റ്റമര്‍ പോര്‍ട്ടലിലെ മൈ പ്രൊഫൈലില്‍ കയറി പരിശോധിക്കാവുന്നതാണ്.
പൂര്‍ത്തീകരിക്കാത്ത കെവൈസി
ഇനി പൂര്‍ണമായ വിവരങ്ങള്‍ നല്‍കാത്ത കെവൈസിയാണെങ്കില്‍ കെവൈസി വിവരങ്ങള്‍ നല്‍കി പൂര്‍ത്തീകരിക്കണമെന്ന് മെസേജ്, ഇമെയില്‍ എന്നിവയിലൂടെ അറിയിപ്പ് നല്‍കിയിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്കും ഓണ്‍ലൈനായി ഇത് ചെയ്യാം.
എന്‍എച്ച്എഐ ഇഷ്യു ചെയ്ത ഫാസ്ടാഗ്
https://fastag.ihmcl.com എന്ന വെബ്‌സൈറ്റില്‍ കയറി ലോഗിന്‍ ചെയ്ത് കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം.
ബാങ്കുകള്‍ ഇഷ്യു ചെയ്ത ഫാസ്ടാഗ്
https://www.netc.org.in/request-fornetc-fastag എന്ന ലിങ്കില്‍ പ്രവേശിച്ച് അതിലെ എന്‍ഇസിടി ഫാസ്ടാഗ് എന്ന ഓപ്ഷനില്‍ നിന്നും ഫാസ്ടാഗ് ഇഷ്യു ചെയ്ത ബാങ്കിനെ തെരഞ്ഞെടുക്കുക. ആ ബാങ്കില്‍ ലോഗിന്‍ ചെയ്ത് കെവൈസി അപ്‌ഡേറ്റ് ചെയ്യുക.