ഒരു മിനുട്ട് ! വാഹന സംബന്ധമായ രേഖകള്‍ ഇനി വിരല്‍ തുമ്പില്‍, അറിയേണ്ടത് ഇത്രമാത്രം

Update: 2024-10-28 03:56 GMT
everything related to vehicle or license is now at your fingertips
  • whatsapp icon

വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ ലഭിക്കും. എം പരിവാഹൻ (M Parivahan ) ആപ്പിലൂടെ ഒരു മിനുട്ട് കൊണ്ട് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിധം 

മൊബൈലിൽ പ്ലേ സ്റ്റോറിൽ MParivahan എന്ന് ടൈപ്പ് ചെയ്ത് ലഭിക്കുന്ന ആപ് ഇൻസ്റ്റാൾ ചെയ്യുക

ആപ് തുറന്ന് Create New account എന്ന ബട്ടൺ അമർത്തുക.

സ്റ്റേറ്റ് Kerala സെലക്ട് ചെയ്യുക

RC യിലോ ലൈസൻസിലോ ഉള്ളത് പോലെ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക

മൊബൈൽ നമ്പർ, 6 അക്ക പിൻ നമ്പർ, ഇ മെയിൽ ഐഡി എന്നിവ ടൈപ്പ് ചെയ്യുക.

സബ്മിറ്റ് ബട്ടൺ അമർത്തുമ്പോൾ മൊബൈലിലേക്ക് ഒരു OTP വരും.

OTP ടൈപ്പ് ചെയ്ത് verify ബട്ടൺ അമർത്തുക.

അപ്പോൾ Create New MPin എന്ന് കാണിക്കും. നമ്മുക്ക് ഇഷ്ടമുള്ള ഒരു 6 അക്ക MPin ടൈപ്പ് ചെയ്യുക

Submit ബട്ടൺ അമർത്തിയാൽ MPin റീസെറ്റ് ചെയ്തതായുള്ള മെസേജ് വരും.

നമ്മുടെ മൊബൈൽ നമ്പറും ഇപ്പോൾ ഉണ്ടാക്കിയ MPin നമ്പറും ഉപയോഗിച്ച് അക്കൗണ്ടിൽ sign in ചെയ്യാവുന്നതാണ്.

ഫിംഗർപ്രിൻ്റും MPin ന് പകരമായി Sign in ചെയ്യാനുപയോഗിക്കാം.

sign in ചെയ്യതിന് ശേഷം വാഹന സംബന്ധമായതും ലൈസൻസ് സംബന്ധമായതുമായ സേവനങ്ങൾ മൊബൈലിലൂടെ ചെയ്യാം

ലിങ്ക്

https://play.google.com/store/apps/details

Tags:    

Similar News