ബിജു ജനതാദളിന് 174.5 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കി എസ്സെല്‍ മൈനിംഗ്

Update: 2024-03-23 05:04 GMT

ബിജു ജനതാദളിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ കമ്പനിയായി മാറി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എസ്സല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്. രാഷ്ട്രീയ പാര്‍ട്ടിക്ക് 174.5 കോടി രൂപ നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിരവധി വര്‍ഷങ്ങളായി മൊത്തം 223.5 കോടി രൂപയുടെ ബോണ്ട് പര്‍ച്ചേസില്‍ നിന്ന് 49 കോടി രൂപ കമ്പനി ബിജെപിക്ക് സംഭാവന നല്‍കി. ബിജു ജനതാദള്‍ (ബിജെഡി) ഭരിക്കുന്ന ഒഡീഷയില്‍ എസ്സല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഈ വര്‍ഷം മെയ് 13 മുതല്‍ ജൂണ്‍ 1 വരെയാണ് ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്.

എസ്സല്‍ മൈനിംഗ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ മുന്‍നിര ഇരുമ്പയിര് ഖനന കമ്പനികളില്‍ ഒന്നാണ്. കൂടാതെ നോബിള്‍ ഫെറോ അലോയ്കളുടെ നിര്‍മ്മാതാവുമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ ഡാറ്റ അനുസരിച്ച്, 2020 ഒക്ടോബര്‍ 20, ഏപ്രില്‍ 5, 2021 ഒക്ടോബര്‍ 4, 2022 ജൂലൈ 1 തീയതികളില്‍ എസ്സല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.

2019 ഏപ്രിലില്‍ കമ്പനി 49 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് സംഭാവന നല്‍കിയിരുന്നു.

എസ്സല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു വൈവിധ്യവത്കൃത ആഗോള ധാതു വിഭവ കമ്പനിയാണ്. 43 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായി, 1950-ല്‍ ഇഎംഐഎല്‍ സ്ഥാപിതമായി. നിലവില്‍ കല്‍ക്കരി, ഡോളമൈറ്റ്, ഡയമണ്ട് ഖനനം എന്നിവയിലേക്കും കടന്ന രാജ്യത്തെ മുന്‍നിര ഖനന കമ്പനികളിലൊന്നാണിത്.

Tags:    

Similar News