കര്‍ഷക പ്രതിഷേധം: ഇന്ത്യയുടെ ഉത്തരവില്‍ വിയോജിപ്പുമായി എക്‌സ്
- 'ഡല്‍ഹി ചലോ' മാര്‍ച്ചുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണു തയാറാക്കിയത്
- ക്രമസമാധാനം നിലനിര്‍ത്താന്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സ്, ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരാണു നോട്ടീസ് അയച്ചത്
- കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കുമെന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സ് അറിയിച്ചു
;

കര്‍ഷകരുടെ ' ഡല്‍ഹി ചലോ ' പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകളും പോസ്റ്റുകളും റദ്ദ് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കുമെന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സ് അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ എക്‌സ് കമ്പനിയുടെ വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യത്തോട് എന്നും പ്രതിബദ്ധതയുണ്ടെന്ന് എടുത്തുപറയുന്നതായും എക്‌സ് കമ്പനി പറഞ്ഞു.
ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് അക്കൗണ്ടിലൂടെയാണ് എക്‌സ് കമ്പനി ഇക്കാര്യം അറിയിച്ചത്.
' കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്ക് അനുസൃതമായി കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും ഞങ്ങള്‍ തടഞ്ഞുവയ്ക്കും. എന്നിരുന്നാലും ഈ നടപടികളോട് ഞങ്ങള്‍ വിയോജിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്യുന്നു ' എന്ന് കമ്പനി പറഞ്ഞു.
The Indian government has issued executive orders requiring X to act on specific accounts and posts, subject to potential penalties including significant fines and imprisonment.
— Global Government Affairs (@GlobalAffairs) February 21, 2024
In compliance with the orders, we will withhold these accounts and posts in India alone; however,…